സ്നേഹസാഗരമേ കാരുണ്യവാരിധേ
വാണരുളേണമേ എന്നുള്ളിലെന്നും
ലോകമോഹങ്ങളിൽ വീഴാതെയെന്നെ
കാത്തരുളീടേണമേ എന്നെ നീ കാത്തരുളീടേണമെ
Verse 2
എന്റെ താലന്തുകൾ എൻ ധനം മാനവും
ദാനം എന്നോർക്കാതെ നിഗളിയായ് പോയി ഞാൻ (2)
എങ്കിലും യേശുവേ നിൻ മഹാകാരുണ്യം
എന്നിലേയ്ക്കൊഴുകിയല്ലോ
എന്നെ നിൻ സന്നിധേ ചേർത്തുവല്ലോ സ്നേഹ...
Verse 3
പാപമീ ഭൂമിയിൽ പെരുകിടും വേളയിൽ
കൃപയനവധിയായ് ചൊരിയണേ ദൈവമേ (2)
ജീവനും ശുദ്ധിയും ദൈവ പ്രസാദവും
ഏറിടും യാഗമായെൻ
ജീവിതം നിർത്തിടാൻ കൃപ തരണേ സ്നേഹ...
Verse 4
ശ്രേഷ്ഠമാം നിന്നുടെ ജീവിത ഭാവങ്ങൾ
ജീവനിലെന്നും മാതൃകയാകണം (2)
യേശുവേ നീയെന്നിൽ അനുദിനം വളരണം
ഞാനോ കുറഞ്ഞിടണം
യേശുവേ നീയെന്നിൽ വിളങ്ങിടണം സ്നേഹ...
ente thaalanthukal en dhanam maanavum
daanam ennorkkaathe nigaliyaay poyi njaan (2)
engkilum yeshuve nin mahaakaarunyam
ennileykkozhukiyallo
enne nin sannidhe chertthuvallo;- sneh...