Verse 1സ്നേഹ സ്വരൂപാ വിശ്വസ്ത നായകാ
അലിവുള്ള എൻ പിതാവേ
കൃപയും കരുണയും നിറഞ്ഞവനെ
ദയയും ക്ഷമയും നിനക്കേറ്റമേ
നീയെൻ പരമപിതാവാം ദൈവമെ
Verse 2പാപത്തിൽ ഞാൻ ഉരുവായ നാൾ
ശാപത്തിൽ ഞാൻ വളർന്ന നാൾ
നീയാരെന്നറിയാതെ ജീവിച്ച നാൾ
ലോകത്തിൻ ജീവിതം ആശിച്ച നാൾ
Verse 3സ്നേഹിതർ ഓരോന്നായ് അകന്നു പോയി
സ്നേഹിപ്പാൻ ആരുമെ ഇല്ലാതെ പോയ്
കഷ്ടങ്ങൾ മാത്രമായ് ജീവിച്ച നാൾ
ജീവിതം മതിയെന്നു തോന്നിയ നാൾ
Verse 4സത്യമാം ദൈവത്തെ അന്വേഷിക്കിൽ
നീയെന്നെ കണ്ടെത്തിയതത്ഭുതമെ
പാപം ക്ഷമിച്ചെന്നെ വീണ്ടെടുത്ത
കർത്താവേ നിനക്കായ് ഞാൻ ജീവിച്ചിടും
Verse 1Sneha svarupa vishvastha naayakaa
Alivulla en pithave
Krpayum karunayum niranjavane
Dayayum kshamayum ninakkettme
Neeyen parama’pithavam daivame
Verse 2Papathil njaan uruvaya naal
Shapathil njaan valarnna naal
Neyarennariyathe jeevicha naal
Lokathin jeevitham aashicha naal;-
Verse 3Snehitharr oronnay akannu poyi
Snehippan aarume illathe poy
Kashdangal mathramay jeevicha naal
Jeevitham mathiyennu thonniya naal;-
Verse 4Sathyamaam daivathe anveshikkil
Neeyenne kandethiya’thathbuthame
Papam kshamichenne veendedutha
Karthave ninakay njaan jeevichidum;-
Download Song