Sneha theerathu njaan ethumpol
Verse 1സ്നേഹ തീരത്തു ഞാനെത്തുമ്പോൾ
പ്രിയന്റെ പൊന്മുഖം കണ്ടിടും
ആനന്ദക്കണ്ണീർ വീഴ്ത്തിടും പാദത്തിൽ ഞാൻ
മുത്തിടും ആണിയേറ്റ പാദങ്ങൾ
Verse 2ലോകം വെറുത്തതാം വിശുദ്ധന്മാരും
ജീവൻ ത്യജിച്ചതാം ഭക്തന്മാരും
മുൻപേ പോയ വിശുദ്ധന്മാരെല്ലാരുമേ
ഒത്തുചേർന്നിടും പ്രിയൻ സന്നിധൗ സ്നേഹ...
Verse 3ക്ഷയം വാട്ടം മാലിന്യങ്ങളില്ലാത്ത
തേജസ്സിൻ ശരീരം ഞാൻ പ്രാപിക്കും
വൃദ്ധരും ബാലരെല്ലാരും ഒരുപോൽ
ആർത്തുഘോഷിച്ചാനന്ദിക്കും പാദത്തിൽ സ്നേഹ...
Verse 4സ്വർണ്ണത്തെരുവീഥിയിൽ നടക്കും ഞാൻ
നീതിസൂര്യശോഭയാൽ ഞാൻ വിളങ്ങും
പ്രാണപ്രിയൻ മഹത്വം ഞാൻ നേരിൽ കാണുമ്പോൾ
അന്തം വിട്ടു ഹല്ലേലൂയ്യാ പാടിസ്തുതിക്കും സ്നേഹ...
Verse 1sneha theerathu njaan ethumpol
priyante ponmukham kandidum
aananda’kkanneer veezthidum padathil njaan
muthidum aaniyetta paadangkal
Verse 2lokam veruthathaam vishuddhanmaarum
jeevan thyajichathaam bhakthanmaarum
munpe poya vishuddhanmaarellaarume
othuchernnidum priyan sannidhau;- sneha...
Verse 3kshayam vaattam maalinyangalillaatha
thejassin shareeram njaan praapikkum
vriddharum baalarellaarum orupol
aarthu’ghoshi’chaanadikkum paadathil;- sneha...
Verse 4svarnnatheruveethhiyil nadakkum njaan
neethisooryashobhayaal njaan vilangum
praanapriyan mahathvam njaan neril kaanumpol
antham vittu halleluyya paadi’sthuthikkum;- sneha...
Download Song