നമുക്കൊരു പിതാവുതന്നേ- നമുക്കേവർക്കും ജീവൻ
അരുളിടുന്നതും ദൈവാത്മാവു തന്നെ
നമുക്കേക രക്ഷകനാം (2)
നമുക്കേവർക്കും കൂടി യിരിപ്പതിനിനി
സ്വർഗ്ഗം ഒന്നു തന്നെ സ്നേഹവിരു...
Verse 3
നമുക്കേക ഭോജനമേ- നമുക്കേവർക്കും നിഴൽ
വെളിച്ച ത്തൂണതും യേശുനായകനേ
വഴി വാതിൽ സ്നാനമൊന്നേ(2)
ക്രിസ്തു വിധി ചൊല്ലുന്നേരം നമുക്കെല്ലാവർക്കും
വലതുഭാഗമൊന്നേ സ്നേഹവിരു...
Verse 4
സ്നേഹക്കുറിതൊട്ടിടേണം നാം- നിയമം ഇതേശുവിൻ
ജനങ്ങൾക്കേവർക്കും നിയമിച്ചേശു പരൻ
പക പേയുടെ കുറിയാം(2)
പരനേറെ സങ്കടം കോപവും വരും
പിണങ്ങും ലോകരോടു സ്നേഹവിരു...
Verse 5
ക്രിസ്തൻ തിരുചിന്ത ധരിപ്പിൻ- കുരിശെടുത്തു
താഴ്മയോടവൻ പിൻചെല്ലുവിൻ തിരുകൃപ ലഭിപ്പാൻ
ഏകമനസ്സോടെ ജപിപ്പിൻ(2)
അവസാനത്തോളവും നിലനിന്നീടുവിൻ
വരും ഭാഗ്യം നമുക്കേ സ്നേഹവിരു...