Snehamithascharyame oh athishayame
Verse 1സ്നേഹമിതാശ്ചര്യമേ,
ഓ അതിശയമേ, ഓ അതിശയമേ
ക്ഷോണിതലേ ഞാനെന്നും പാടുമേ
ഈ ദിവ്യ സ്നേഹത്തെ (2)
Verse 2ആഴമാരായവതിനാരറിവോ, ആയിരം നാവുണ്ടെന്നാലും
ഞാനിതു ചൊല്വതിനാമോ, ഏതുമൊരംശമുരച്ചീടുവാൻ
പാരിതിലാർക്കെളുതോ- ഓ-ഓ(2) സ്നേഹ...
Verse 3പാപികൾക്കായ് മനുവായുരുവായ്, പാപിയിൻ വേഷമെന്നാലും
പാപവിഷം കലരാതെ, ശാപമൊഴിപ്പതിന്നായ് കുരിശിൽ
സ്നേഹയാഗമായിത്തീരുകയോ- ഓ-ഓ (2) സ്നേഹ...
Verse 4താതന്നോമന സൂനുവല്ലോ, പാതകനാമെനിക്കായോ
താതൻ കൈവെടിഞ്ഞോനായ്, പാതകൻപോൽ പരിതാപമയ്യോ
യാതന എല്ക്കുകയോ- ഓ-ഓ (2) സ്നേഹ...
Verse 5പൊൻനിണമെൻ വിലയായ് തരുവാൻ, നന്മയെന്തെന്നിൽ നീ കാണ്മാൻ
വിണ്ണെനിക്കായ് തുറന്നേകാൻ, ഇമ്മാനുവേല നിൻ പുത്രനോ
ഈ മഹാപാപിയെന്മേൽ ഓ-ഓ (2) സ്നേഹ...
Verse 6ദൈവകുഞ്ഞാടേ നിൻ സ്നേഹരസം, എന്നകമേ വഴിഞ്ഞോടാൻ
ഉന്നതനനേ സ്തുതിച്ചീടാൻ, മന്നിലെന്നും തവ സേവ ചെയ്വാൻ
എന്നെ നിറക്കണമേ ഓഓ (2) സ്നേഹ...
Verse 1sneham ith aashcharyame,
oh athishayame, oh athishayame
kshonithale njaanennum paadume
ie divya snehatthe (2)
Verse 2aazhamaaraayavathinaararivo, aayiram naavundennaalum
njaanithu cholvathinaamo, ethum oramsham uraccheeduvaan
paarithil aarkkelutho- or-or(2);- sneh...
Verse 3paapikalkkaay manuvaayuruvaay, paapiyin veshamennaalum
paapavisham kalaraathe, shaapam ozhippathinnaay kurishil
sneha yaagamaayi theerukayo- oh-oh (2);- sneh...
Verse 4thaathannomana soonuvallo, paathakanaamenikkaayo
thaathan kaivedinjnjonaay, paathakanapol parithaapamayyo
yaathana elkkukayo- oh-oh (2);- sneh...
Verse 5pon ninamen vilayaay tharuvaan, nanma enthennil nee kaanmaan
vinnenikkaay thurannekaan, immaanuvela nin puthrano
ie mahaa paapiyenmel oh-oh (2);- sneh...
Verse 6daiva kunjaade nin sneharasam, ennakame vazhinjnjodaan
unnathanane sthuthiccheedaan, mannilennum thava seva cheyvaan
enne nirakkaname oh-oh (2);- sneh...
Download Song