Snehathin idayanam yeshuve
Verse 1സ്നേഹത്തിൻ ഇടയനാം യേശുവേ
വഴിയും സത്യവും നീ മാത്രമേ
നിത്യമാം ജീവനും ദൈവപുത്രാ!
നീയല്ലാതാരുമില്ല
Verse 2യേശു നാഥാ! ഞങ്ങൾക്കു നീയല്ലാതാരുമില്ല
യേശു നാഥാ! നീയല്ലാ-താരുമില്ല
Verse 3പാപികൾക്കായ് വലഞ്ഞലഞ്ഞതും
ആടുകൾക്കായ് ജീവൻ വെടിഞ്ഞതും
പാടുകൾ പെട്ടതും ആർ നായകാ
നീയല്ലാതാരുമില്ല യേശു...
Verse 4നീക്കിടുവാൻ എല്ലാ പാപത്തെയും
പോക്കിടുവാൻ സർവ്വശാപത്തെയും
കോപാഗ്നിയും കെടുത്തിടാൻ കർത്താ!
നീയല്ലാതാരുമില്ല യേശു...
Verse 5അറിവാൻ സ്വർഗ്ഗപിതാവിനെയും
പ്രാപിപ്പാൻ വിശുദ്ധാത്മാവിനെയും
വേറൊരു വഴിയുമില്ല നാഥാ
നീയല്ലാതാരുമില്ല യേശു...
Verse 6സഹിപ്പാൻ എൻബുദ്ധിഹീനതയും
വഹിപ്പാൻ എൻ എല്ലാ ക്ഷീണതയും
ലാളിപ്പാൻ പാലിപ്പാൻ ദൈവപുത്രാ!
നീയല്ലാതാരുമില്ല യേശു...
Verse 7സത്യവിശ്വാസത്തെ കാത്തിടുവാൻ
നിത്യം നിൻ കീർത്തിയെ പാടിടുവാൻ
ഭൃത്യന്മാരിൽ കൃപ തന്നിടുക
നീയല്ലാതാരുമില്ല യേശു...
Verse 8ദൈവമഹത്ത്വത്തിൽ താൻ വരുമ്പോൾ
ജീവകിരീടത്തെ താൻ തരുമ്പോൾ
അപ്പോഴും ഞങ്ങൾ പാടിടും നാഥാ!
നീയല്ലാതാരുമില്ല യേശു...
Verse 1snehatthin idayanaam yeshuve
vazhiyum sathyavum nee maathrame
nithyamaam jeevanum daivaputhraa!
neeyallaathaarumilla
Verse 2yeshu naathhaa! njangalkku neeyallaathaarumilla
yeshu naathhaa! neeyallaa-thaarumilla
Verse 3paapikalkkaay valanjnjalanjnjathum
aadukalkkaay jeevan vedinjnjathum
paadukal pettthum aar naayakaa
neeyallaathaarumill;- yeshu...
Verse 4neekkiduvaan ellaa paapattheyum
pokkiduvaan sarvva shaapattheyum
kopaagniyum kedutthidaan kartthaa!
neeyallaathaarumill;- yeshu...
Verse 5arivaan swargga pithaavineyum
praapippaan vishuddh-aathmaavineyum
veroru vazhiyumilla naathhaa
neeyallaathaarumill;- yeshu...
Verse 6sahippaan en buddhi heenathayum
vahippaan en ellaa ksheenathayum
laalippaan paalippaan daivaputhraa!
neeyallaathaarumill;- yeshu...
Verse 7sathya vishvaasatthe kaatthiduvaan
nithyam nin keertthiye paadiduvaan
bhrithyanmaaril kripa thanniduka
neeyallaathaarumill;- yeshu...
Verse 8daivamahatthvaththil thaan varumpol
jeeva kireedatthe thaan tharumpol
appozhum njangal paadidum naathhaa!
neeyallaathaarumill;- yeshu...
Download Song