Snehichu daivam enne snehichu
Verse 1സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു ദൈവം എന്നെ
സ്നേഹിച്ചു ദൈവം തൻപുത്രനെയും നൽകി ബലിയാകുവാൻ
Verse 2ആദ്യമവൻ സ്നേഹിച്ചെന്നെ ആദിയുഗങ്ങൾക്കു മുന്നേ
ആകയാൽ തന്നെ സ്നേഹിച്ചു ഞാനും സന്തോഷ സമ്പൂർണ്ണനായ്
Verse 3പാപിയായ് പാരിൽ പിറന്നു പാപവഴിയിൽ നടന്നു
പാതകനായോരെന്നെയും ദൈവം സ്നേഹിച്ചതാണത്ഭുതം
Verse 4മറ്റാരും തേടി വന്നില്ല മറ്റാരും ജീവൻ തന്നില്ല
ഉറ്റസുഹൃത്തായൂഴിയിലിന്നെന്നേശുവൊരാൾ മാത്രമാം
Verse 5അഴലേറും വേളയിൽ തന്റെ കഴലിൽ ഞാനാശ്രയം തേടും
ചുഴലിയിലാഴിത്തിരമേൽ നടന്നെന്നരികിൽ വരും രക്ഷകൻ
Verse 1snehichu daivam enne snehichu daivam enne
snehichu daivam thanputhraneyum nalki baliyaakuvaan
Verse 2aadyamavan snehichenne aadiyugangalkku munne
aakayaal thanne snehichu njaanum santhosha sampoornnanaay
Verse 3paapiyaay paaril pirannu paapavazhiyil nadannu
paathakanaayorenneyum daivam snehichathadbhutham
Verse 4mattaarum thedi vannilla mattaarum jeevan thannilla
uttasuhruthaayoozhiyilinnenneshuvoraal maathramaam
Verse 5azhalerum velayil thanne kazhalil njaanashrayam thedum
chuzhaliyil aazhithiramel nadannennarikil varum rakshakan
Download Song