Snehikkum njaan en yeshuve
Verse 1സ്നേഹിക്കും ഞാൻ എൻ യേശുവേ!
സ്നേഹിച്ചു നീയെന്നെ മുന്നേ
സേവിക്കും നിന്നെ നാളെന്നും
ഘോഷിക്കും നിൻകൃപകളെ
Verse 2സ്നേഹിതർ മാറിപ്പോകുമ്പോൾ
സോദരർ തള്ളിടുമ്പോഴും
സാദരം നിൻകൃപകളാൽ
സ്വീകരിച്ചാശ്വസിപ്പിപ്പോൻ
Verse 3ഞാനുമെന്റെ കുടുംബവും
കർത്തനെ സേവിച്ചിടുമേ
തൻകൃപയിൽ ദിനംതോറും
ആശ്രയിച്ചാശ്വസിക്കുമേ
Verse 4നിന്ദ, പഴി, പരിഹാസം,
ഭിന്നാഭിപ്രായ ഖിന്നത
മന്നിതിലെന്തു വന്നാലും
നിൻകൃപയാൽ നിറയ്ക്കണേ
Verse 5നാൾതോറും ഭാരം ചുമക്കുന്ന
നല്ലിടയനാമേശുവേ!
നിന്നിൽ ദിനംതോറും ചാരി
മന്നിലെൻ നാൾകൾ തീരണം
Verse 1snehikkum njaan en yeshuve
snehichu nee enne munne
sevikkum ninne naalennum
ghoshikkum nin krupakale
Verse 2snehithar maari pokumpol
sodarar thallidumpozhum
sadaram nin krpakalaal
svekarichaashvasippippon;-
Verse 3njaanum ente kudumbavum
karthane sevicheedume
than krpayil dinam thorum
aashrayichashvasikkume;-
Verse 4ninda, pazhi, parihaasam,
bhinnabhipraya khinnatha
mannithilenthu vannaalum
nin krupayal niraykkane;-
Verse 5nalthorum bharam chumakkunna
nallidayanam yeshuve
ninnil dinam thorum chaari
mannil en naalkal theranam;-
Download Song