സൃഷ്ടാവാം ദൈവസുതൻ നമ്മെ സമ്പന്നരാക്കുവാൻ
ദരിദ്രനായി, ദാസനായി, ദുഷ്ടഭൂവിൽ വന്നു.
Verse 2
തനിഷ്ട മോഹങ്ങളിൽ നടന്നു ദൈവത്തിൽ നിന്നേറ്റം അകന്നു
ദുഷ്ടവികാരങ്ങളിൽ നശിച്ചു് ദൈവകോപം ഏറ്റനമ്മുടെ
ശിക്ഷകൾ ക്രൂശിലേറ്റു മരിച്ചു പക്ഷവാദം ചെയ്തിന്നു ജീവിച്ചു
രക്ഷിച്ചു തൻകൂടെന്നും ഇരുത്തിടാൻ വീണ്ടും വരും.
Verse 3
യേശുനാഥനെ അറിഞ്ഞും പരിശുദ്ധാത്മാവാൽ നിറഞ്ഞും
യേശുക്രിസ്തുവിൽ വസിച്ചും ആത്മഫലം അധികം നിറഞ്ഞും
ഉത്സുകരായി പ്രവർത്തിച്ചു വിശ്വസ്ഥരാകും സാക്ഷികളായിടാം
തത്സമയം തരും തൻ ക്യപകൾ.
Verse 4
ഇത്രമാം ക്യപയെ മറന്നും കർത്തൻ വഴികളിൽനിന്ന് അകന്നും
ശത്രുവിൻ വലയിൽ കുടുങ്ങി തത്ര ജ്ഞാനത്താൽ പതറാതെ
പുത്രനെ തന്നതാതൻ സ്നേഹം എത്രമാത്രമെന്നറിഞ്ഞിടാം
എത്രയും വേഗം കാന്തൻ വരുമല്ലോ.
Verse 1
srishtaavaam daivasuthan namme sampannaraakkuvaan
daridranaayi, daasanaayi, dushtabhoovil vannu.