Sthothra geetham paaduka nee maname
Verse 1സ്തോത്ര ഗീതം പാടുക നീ മനമേ
കർത്തൻ ജയം നൽകിടും നിശ്ചയമേ
Verse 2താഴ്ചയിൽ എന്നെ ഓർത്തവനേ
വീഴ്ചയെന്നിയെ കാത്തവനെ
കാഴ്ചയാലല്ല വിശ്വാസത്താലെ
വാഴ്ചയേകി നിത്യം ചേർത്തവനെ സ്തോത്ര...
Verse 3ശത്രുവിൻ തല തകർത്തവനെ
മാത്രയിൽ ജയം തന്നവനെ
ശത്രു മുമ്പാകെ മേശയൊരുക്കും
മിത്രനാം യേശുവേ സ്തുതിമനമേ സ്തോത്ര...
Verse 4കഷ്ടവും മഹാശാസനയും
നിന്ദയുമുള്ള ദിനവുമിതേ
ഉള്ളം കലക്കും കള്ള സഹോദരർ
ഭള്ളുര ചെയ്യുകിലെന്തു ഭയം സ്തോത്ര...
Verse 5ഒന്നിലും പതറീടരുതേ
കണ്ണീരിൻ വഴി പോയിടിലും
മന്നരിൽ മന്നവൻ നമ്മോടു (നിന്നോടു) കൂടെ
എന്നുമവൻ നിന്നെ വഴിനടത്തും സ്തോത്ര...
Verse 6പാറയിൽ നിന്നു തേൻ പൊഴിയും
ജീവനീരിൽ നിന്നും കുടിക്കും
മരുഭൂപ്രയാണം കഴിയും വരെയും
മറയ്ക്കുമവൻ നിന്നെ ചിറകടിയിൽ സ്തോത്ര...
Verse 7ആശിച്ച ദേശം കാണുകയായ്
ക്ലേശമഖിലവും നീങ്ങുകയായ്
യേശു മണാളൻ ചേർത്തിടും വേഗം
ശോഭിത മണവാട്ടിയായ നമ്മെ സ്തോത്ര...
Verse 1sthothra geetham paaduka nee maname
kartthan jayam nalkidum nishchayame
Verse 2thaazhchayil enne ortthavane
veezhchayenniye kaatthavane
kaazhchayaalalla vishvaasatthaale
vaazhchayeki nithyam chertthavane;- sthothr...
Verse 3shathruvin thala thakartthavane
maathrayil jayam thannavane
shathru mumpaake meshayorukkum
mithranaam yeshuve sthuthimaname;- sthothr...
Verse 4kashdavum mahaa shaasanayum
nindayum ulla dinavumithe
ullam kalakkum kalla sahodarar
bhallura cheyyukilenthu bhayam;- sthothr...
Verse 5onnilum pathareedaruthe
kanneerin vazhi poyedilum
mannaril mannavan nammodu (ninnodu) koode
ennumavan ninne vazhi nadatthum;- sthothr...
Verse 6paarayil ninnu then pozhiyum
jeevaneeril ninnum kudikkum
marubhooprayaanam kazhiyum vareyum
maraykkumavan ninne chirakadiyil;- sthothr...
Verse 7aashiccha desham kaanukayaay
klesham akhilavum neengukayaay
yeshu manaalan chertthidum vegam
shobhitha manavaattiyaaya namme;- sthothr...
Download Song