Sthothra gethangal paadi njangal
Verse 1സ്തോത്ര ഗീതങ്ങൾ പാടി ഞങ്ങൾ
സ്തോത്ര യാഗങ്ങൾ അർപ്പിക്കുന്നു
സ്തുതിയും ബഹുമാനകീർത്തനവും പാടി
ഉന്നതനേശുവെ വന്ദിക്കുന്നു.
Verse 2എല്ലാ നാവും തിരുനാമം കീർത്തിക്കും
എല്ലാ മുഴങ്കാലും തിരുമുമ്പിൽ മടങ്ങും
മഹത്വവും സ്തോത്രവും താതനു നല്കി
യേശുതാൻ കർത്താവെന്നേറ്റു ചൊല്ലും
Verse 3വഴിയും സത്യവും ജീവനുമാം നിന്നെ
ആത്മാവിൻ നിറവോടെ ആരാധിക്കാം
അണയുന്നിതാ ആദരവോടിന്നു
ആശിഷമേകി അനുഗ്രഹിക്കു
Verse 4ചെറുതും വലുതുമാം അനവധി ഭാരങ്ങൾ
സ്തോത്രമോടെ തിരുസന്നിധിയിൽ
അർപ്പിച്ചു നാഥാ കൃപ യാചിപ്പാൻ
സർവ്വേശ്വരാ നീ വരമരുളൂ
Verse 1Sthothra geethangal paadi njangal
Sthothra yaagangal arppikkunnu
Sthuthiyum bahumaanakeerththanam paadi
Unnatha neshuve vandikkunnu.
Verse 2Ella naavum thirunaamam keerththikkum
Ella muzhankaalum thirumunpil madangum
Mahathwavum sthothravum thaathanu nalki
Yeshuthaan karthaavennettu chollum
Verse 3Vazhiyum sathyavum jeevanumaam ninne
Aathmaavin niravode aaraadhikkaam
Anayunnitha aadaravodinnu
Aashishameki anugrahikku
Verse 4Cheruthum valuthumaam anavadhi bhaarangal
Sthothramode thirusannidhiyil
Arppichu naadhaa krupa yaachippaan
Sarveshwaraa nee varamaruloo
Download Song