Sthothram cheyyum njaan ennum
Verse 1സ്തോത്രം ചെയ്യും ഞാനെന്നും
രക്ഷിതാവെ മാത്രം വാഴ്ത്തും ഞാനെന്നും(2)
പാത്രഹീനനായി ചെള്ളാമടിയാനെ
പാർത്തിവനെ എന്നെ ചേർത്ത കൃപയ്ക്കായി
Verse 2മന്നൻ ദാവീദിൻ സുതനെ
വന്നുദിച്ച മന്നനാം മനുവേലാ(2)
സന്നാഹമോടെന്നും സന്നിധൗ പാടുവാൻ
ഉന്നതനേയെന്നെ നിന്നിലായ്ക്കാക്കണം
Verse 3അതിശയമുള്ളവനെ
അതിരറ്റ അനുഗ്രഹവാരിധിയെ(2)
അധിപനാം യേശുവെ അഖിലേശനന്ദനാ
അഖിലർ നായകനെ അഖിലാണ്ഡ കർത്താവേ
Verse 4അടിയാനെ വീണ്ടവനെ
അടിമയെ മോടിയിൽ തീർത്തവനെ(2)
ജഡത്തിൽ കുടികൊള്ളും അടിയാനെ നിന്നുടെ
കൊടിക്കീഴിൽ നാൾതോറും ജയത്തോടെ കാക്കണം
Verse 1sthothram cheyyum njaan ennum
rakshithave mathram vazhthum njaan ennum(2)
pathrahenanayi chellamadiyaane
parthivane enne chertha krupaykkaayi
Verse 2mannan daaveedin suthane
vannudicha mannanaam manuvelaa(2)
sannaahamodennum sannidhau paaduvaan
unnathaneyenne ninnileykkaakkanam;-
Verse 3athishayamullavane
athiratta anugrahavaaridhiye(2)
adhipanaam yeshuve akhileshanandanaa
akhilar nayakane akhilaanda karthaave;-
Verse 4adiyaane veendavane
adimaye modiyil theerthavane(2)
jadathil kudikollum adiyaane ninnude
kodikkezhil naalthorum jayathode kakkanam;-
Download Song