Sthothram enneshu paraa nin
Verse 1സ്തോത്രമെന്നേശുപരാ നിൻ നാമത്തെ
മാത്രം പുകഴ്ത്തുന്നു ഞാൻ
Verse 2ആർത്തികൾ തീർത്തെന്നെ ചേർത്തിടുവാനായി
പാർത്തലം തന്നിൽ വന്ന കർത്താവിനെ
മാത്രം പുകഴ്ത്തുന്നു ഞാൻ
Verse 3ജീവനെ നീയെനിക്കായ് വെടിഞ്ഞെന്നുടെ
ജീവനെ വീണ്ടതിനെ നിനച്ചു നിൻ
നാമം പുകഴ്ത്തുന്നു ഞാൻ
Verse 4പാവന ലോകെയെൻ ജീവനെയും കൊണ്ടു
രാപ്പകൽ വാണിടുന്ന സർവ്വേശാ!
നിൻ നാമം പുകഴ്ത്തുന്നു ഞാൻ
Verse 5ജീവനെ നീയെന്നിൽ രാപ്പകൽ നൽകി നിൻ
ആവിയിൽ കാത്തിടുന്ന കൃപാലോ
നിൻ നാമം പുകഴ്ത്തുന്നു ഞാൻ
Verse 6താതസുതാത്മന നാരതവും സ്തുതി
നീതിയിൻ സൂര്യനേ നീ പ്രകാശമായ്
വാണിടുന്നെന്നിലതാൽ
Verse 7രീതി: യേശുമഹേശനെ ഞാൻ
Verse 1Sthothram enneshu paraa nin naamethe
Maathram pukazhthunnu njaan
Verse 2Aarthikal theerthenne-cherthiduvanaayi
Paarthalam thannil vanna
Karthaavine maathram pukazhthunnu njaan
Verse 3Jeevane neeyeni-kkaayvedinjennude
Jeevane veendathine
Ninachu nin naamam pukazhthunnu njaan
Verse 4Paavana lokayen - jeevaneyum kondu
Raappakal vaanidunna
Sarvvesha! nin naamam pukazhthunnu njaan
Verse 5Jeevane neeyennil- raappakal nalki nin
Aaviyil kaathidunna
Krupaalo nin naamam pukazhthunnu njaan
Verse 6Thaatha suthaathmana-naarathavum sthuthi
Neethiyin sooryane nee
Prakaashamaay vaanidunnennilathaal
Verse 7‘Yeshu maheshane njaan’ enna reethi
Download Song