Sthothram ennum paadum yeshuvine
Verse 1പല്ലവി
സ്തോത്രം എന്നും പാടും യേശുവിന്
അല്ലെലെല്ലാം അവൻ തീർത്തതിനാൽ
ഹല്ലെലുയ്യാ ഗീതം പാടിടുമേ-ഹല്ലെലുയ്യാ
Verse 2ചരണങ്ങൾ
1 പാപത്തിൽ നിന്നെന്നെ വീണ്ടെടുപ്പാൻ
ക്രൂശിലെൻ രോഗവും തീർത്തിടുവാൻ
താതൻ തിരുഹിതം പൂർത്തിയാക്കി
കാൽവരി മേടതിൽ യാഗമായി-ഹല്ലെലുയ്യാ
Verse 3വീണ്ടെടുപ്പിൻ വില ഏകി എന്നെ
നീതിക്കു ദാസനാക്കിയതിനാൽ
എന്നുമവൻ സ്തുതി ചെയ്തിടും ഞാൻ
താപമാകെയകന്നാമോദമായ്-ഹല്ലെലുയ്യാ
Verse 4ശാലേമിൻ രാജനാം യേശു മണാളൻ
തന്നൊളിയെന്നിൽ പകർന്നതിനാൽ
തൻ സേവ പൂർണ്ണമായ് ചെയ്തിടുവാൻ
ഉള്ളം കൊതിക്കുന്നേ ഇന്നുമെന്നും- ഹല്ലെലുയ്യാ
Verse 5പലവിധ ശോധന വർദ്ധിക്കുന്തോറും
പരനേശുവോടെന്നും ചേർന്നിരിക്കും
പരമ സീയോനിൽ ഞാനെത്തും വരെ
പ്രാണപ്രിയൻ സ്തുതി പാടിടുമേ-ഹല്ലെലുയ്യാ
Verse 6അന്ത്യമാം രക്ഷ ഞാൻ പ്രാപിപ്പതിനായ്
ആത്മാവിൻ ശക്തിയാൽ കാക്കപ്പെടുന്നു
വാട്ടം മാലിന്യമേശാതുള്ളതാം
ശാശ്വതാവകാശം പ്രാപിച്ചിടും- ഹല്ലെലുയ്യാ
Verse 1Pallavi
Sthothram ennum paadum yeshuvin
Allelellaam avan theerthathinaal
Hallelujah geetham paadidume-hallelujah
Verse 2Charanangal
1 Paapathil ninnenne veendeduppaan
Krooshilen rogavum theerthiduvaan
Thaathan thiruhitham poorthiyaakki
Kaalvari medathil yaagamaayi-hallelujah
Verse 3Veendeduppin vila eki enne
Neethikku daasanaakkiyathinaal
Ennumavan sthuthi cheythidum njaan
Thaapamaakeyakannaamodamaay-hallelujah
Verse 4Shaalemin raajanaam yeshu manaalan
Thannoliyennil pakarnnathinaal
Than seva poornnamaay cheythiduvaan
Ullam kothikkunne innumennum- hallelujah
Verse 5Palavidha shodhana vardhikkunthorum
Paraneshuvodennum chernnirikkum
Parama seeyonil njaanethum vare
Praanapriyan sthuthi paadidume-hallelujah
Verse 6Anthyamaam raksha njaan praapippathinaay
Aathmaavin shakthiyaal kaakkappedunnu
Vaattam maalinnyameshaathullathaam
Shaashvathaavakaasham praapichidum- hallelujah
Download Song