Verse 1സ്തോത്രം സദാ പരനേ – തിരുനാമം
വാഴ്ത്തിപ്പുകഴ്ത്തിടും ഞാൻ
ധാത്രിയിലെ മർത്ത്യഗോത്രമശേഷമായ്
കീർത്തിക്കും നിന്നുടെ കീർത്തിയെഴും നാമം
Verse 2സംഖ്യയില്ലാ ഗണങ്ങൾ സദാ തവ
സന്നിധി തന്നിൽ നിന്നു
പങ്കമകന്ന നിൻ തങ്കനാമം വാഴ്ത്തി
സങ്കടമെന്യേ സംസേവ ചെയ്യുന്നവർ
Verse 3ജീവനറ്റോരുലകമിതിന്നു നിൻ
ജീവനരുളിടുവാൻ
ദ്യോവിൻ മണിവിളക്കായിരുന്നുള്ള നിൻ
പാവന സൂനുവെ ഭൂവിലയച്ചതാൽ
Verse 4വിശ്വസ്ത നായകാ! നീ
ന്നത്യന്തമാമൈശ്വര്യ കാരുണ്യങ്ങൾ
ക്രിസ്തുവിൽ വ്യാപരിപ്പിച്ചവണ്ണം നിജ
ദത്താവകാശത്തിൻ പുത്രർക്കും നൽകി നീ
Verse 5സ്വർഗ്ഗം ഭൂവനതല മിവയിലെ
വർഗ്ഗമെല്ലാം പിന്നെയും
ക്രിസ്തുവിലൈക്യപ്പെടുത്തും വ്യവസ്ഥ നിൻ
ശുദ്ധിമാന്മാർക്കറിയിച്ചുകൊടുത്തു നീ
Verse 6സ്വർലോകസംബന്ധമാ-
മാശിസ്സുകളെല്ലാറ്റിനാലും ഭവാൻ
ചൊല്ലെഴും പുത്രനിലാശീർവ്വദിച്ച നിൻ
നല്ല നാമമെന്നും ചൊല്ലി വാഴ്ത്തിടുവിൻ
Verse 1sthothram sadhaa parane - thirunaamam
vaazhthippukazhthidum njaan
dhaathriyile marthyagothramasheshamaay
keerthikkum ninnude keerthiyezhum naamam
Verse 2samkhyayillaa ganangal sadhaa thava
sannidhi thannil ninnu
pankamakanne nin thankanaamam vaazhthi
sankadamenye samsevaa cheyyunnavar
Verse 3jeevananettorulakamithinnu nin
jeevanaruliduvaan
dyovin manivilakkaayirunnulla nin
paavana soonuve bhoovilayachchathaal
Verse 4vishwastha naayakaa! nee
nnathyandhamaamaishwaryakaarunyangal
kristhuvil vyaaparippichchavannam nija
datthaavakaashathin puthrkkum nalki nee
Verse 5swarggam bhuvanathala mivayile
varggamellaam pinneyum
kristhuvilaikyappeduththum vyavastha nin
shuddhimaanmaarkkariychchukoduththu nee
Verse 6swarlokasambandhamaa-
maashissukalellaattinnaalum bhavaan
chollezhum puthranilaasheervvadhichcha nin
nalla naamamennum cholli vaazhththiduvin
Download Song