Sthothrameshuve sthothrameshuve
Verse 1സ്തോത്രമേശുവേ സ്തോത്രമേശുവേ
നിന്നെമാത്രം നന്ദിയോടെയെന്നും
വാഴ്ത്തിപ്പാടും ഞാൻ
Verse 2ദാസനാമെന്റെ നാശമകറ്റാൻ നര
വേഷമായവതരിച്ച ദൈവജാതനേ
Verse 3പാപത്തിന്നുടെ ശാപശിക്ഷയാം ദൈവ
കോപത്തീയിൽ വെന്തരിഞ്ഞ ജീവനാഥനെ
Verse 4ശത്രുവാമെന്നെ നിൻപുത്രനാക്കുവാൻഎന്നിൽ
ചേർത്ത നിൻകൃപയ്ക്കനന്ത സ്തോത്രമേശുവേ
Verse 5ആർത്തികൾ തീർത്ത കരുണാസമുദ്രമേ! നിന്നെ
സ്തോത്രം ചെയ്വാനെന്നെയെന്നും പാത്രമാക്കുക
Verse 6ജീവനാഥനേ ദേവനന്ദനാ നിന്റെ
ജീവനെന്നിൽ തന്നതിന്നായ് സ്തോത്രമേശുവേ
Verse 7നാശലോകത്തിൽ ദാസനാമെന്നെ സത്
പ്രകാശമായ് നടത്തിടേണമേശുനാഥനേ
Verse 1Sthothrameshuve! sthothramesuve!
ninne mathram nandiyodennum
vaazhthipadum njaan
Verse 2dasanam ente nasham akattan nara
veshamay avatharicha daivajathane
Verse 3papathinnude shapashikshayam daiva
kopatheeyil ventherinja jeevanathane
Verse 4shathruvamenne nin puthranakuvan ennil
chertha nin krupakanandha sthothrameshuve
Verse 5aarthikal theertha karuna samundrame nine
sthothram cheivanenne ennum pathramakkuka
Verse 6jeeva nathane! deva nandana! ninte
jeevanennil thannathinay sthothrameshuve
Verse 7nashalokathil dasanamenne- sath
prekashamayi nadathidenam’eshu nathane
Download Song