Verse 1സ്തുതി ചെയ്വിനേശുവിനെ
അതിവന്ദിതനാമവനെ
ദൈവമക്കളെല്ലാവരുമേ,
ദിവ്യഭക്തിനിറഞ്ഞകമേ
Verse 2അവൻ മേദിനിയിൽ വന്നു
പുരി ബേതലഹേം തുടങ്ങി
ഗിരികാൽവറിയിൽ വരെയും
അതിവേദനകൾ സഹിച്ചു
Verse 3തിരുജീവനെയാടുകൾക്കായ്
തരുവാൻ മനസ്സായവനാം
ഒരു നല്ലിടയൻ ദയയെ
കരുതിടുക നാം ഹൃദയെ
Verse 4ഹിതമായ് അവനെ തകർപ്പാൻ
സുതരായ് നരരെ ഗണിപ്പാൻ
പിതൃനീതിയിദം നടപ്പാൻ
സുതൻ വന്നിവയാസ്വദിപ്പാൻ
Verse 5സ്തുതിസ്തോത്രങ്ങൾ സ്വീകരിപ്പാൻ
അവൻ മാത്രമേ മൂവുലകിൽ
ഒരു പാത്രമായുള്ളറികിൽ
സർവ്വഗോത്രവുമേ വരുവിൻ
Verse 1sthuti cheyvineeshuvine
athivandithanaamavane
daivamakkalellaavarume,
divyabhaktiniranjakame
Verse 2avan mediniyil vannu
puri bethalahem thudangi
girikaalvariyil vareyum
athivedanakal sahichu
Verse 3thirujheevaneyaadukalkkaay
tharuvaan manassaayavanaam
oru nallidayan dayaye
karuthiduka naam hridaye
Verse 4hithamaay avane thakarppaan
sutharaay narare ganippaan
pithruneethiyidam nadappaan
suthan vannivayaasvadhippaan
Verse 5sthuthistothrangal sweekarippaan
avan maatrame moovulakil
oru paathramaayullarikhil
sarvvagothravume varuvin
Download Song