Verse 1സ്തുതി ധനം മഹിമ സകലവും നിനക്കേ
സ്തുതികളിൽ വസിക്കും പരിശുദ്ധപരനേ
Verse 2സുരപുരിയിൽ നിൻ ജനകൻ തന്നരികിൽ
പരിചൊടുല്ലസിച്ചു വസിച്ചിരുന്നവൻ നീ
നരകുല വിനകൾ പരിഹരിച്ചിടുവാൻ
ധരണിയിൽ നരനായ് അവതരിച്ചവൻ നീ
Verse 3ഉലകിതിലിതുപോൽ മലിനത ലേശം
കലരാതൊരുവനെ കാൺമതില്ലനിശം
അതിഗുണമിയലും രമണീയനാം നിൻ
പദതളിരിണകൾ വണങ്ങി ഞാൻ സ്തുതിക്കും
Verse 4അടിമുടി മുഴുവൻ മുറിവുകളേറ്റു
കഠിനമാം വ്യഥയാൽ തകർന്നു നിൻ ഹൃദയം
നിണമെല്ലാം ചൊരിഞ്ഞെൻ കലുഷതയകറ്റി
നിതമിതു മനസ്സിൽ നിനച്ചു ഞാൻ സ്തുതിക്കും
Verse 5ഗിരിമുകളിൽ വൻ കുരിശിൽ വച്ചുറക്കെ
കരഞ്ഞു നിന്നുയിർ നീ വെടിഞ്ഞുവെന്നാലും
മരണത്തെ ജയിച്ചു, ഉയിർത്തെഴുന്നേറ്റു
പരമതിൽ വാഴും പരമരക്ഷകൻ നീ
Verse 6പരമതിലുമീ ധരയിതിലും നിൻ
പരിശുദ്ധനാമം പരമപ്രധാനം
അഖിലരും വണങ്ങും തവ തിരുമുമ്പിൽ
അടിപണിയുന്നു വിനയമോടടിയൻ
Verse 7ഇതുവരെയെന്നെ കരുതിയ : എന്ന രീതി
Verse 1‘Ithuvareyenne karuthiya’ enna reethi
Sthuthi dhanam mahima sakalavum ninakke
Sthuthikalil vasikkum parishudha’parane
Verse 2Surapuriyil nin janakan thannarikil
Parichodullasichu vasichirunnavan nee
Narakula vinakal pariharichiduvaan
Dharaniyil naranaay avatharichavan nee;-
Verse 3Ulakithilithupol malinatha lesham
Kalaraathoruvane kaanmathillanisham
Athigunamiyalum ramaniyanaam nin
Pada’thalirinakal vanangi njaan sthuthikkum;-
Verse 4Adimudi muzhuvan murivukalettu
Kadinyamam vyadayaal thakarnnu nin hrudayam
Ninamellaam chorinjen kalushathayakatti
Nithamithu manassil ninachu njaan sthuthikkum;-
Verse 5Girimukalil van kurishil vechurakke
Karanju ninnuyir nee vedinjuvennaalum
Maranathe jayichu uyirthezhunnettu
Paramathil vaazhum paramarakshakan nee;-
Verse 6Paramathilumee dharayithilum nin
Parishudha naamam parama’pradhanam
Akhilarum vanangum thava thirumumbil
Adipaniyunnu vinayamodadiyan;-
Verse 7Ithuvareyenne karuthiya : enna reethi
Download Song