Sthuthi geetham paadi pukazhthidunnen
Verse 1സ്തുതി ഗീതം പാടി പുകഴ്ത്തിടുന്നേൻ മനുവേലനെ
ദൂതർ സ്തുതിച്ചു വാഴ്ത്തും സുന്ദരനാം മണവാളനെ
Verse 2അവനെന്റെ രക്ഷകൻ അവനെനിക്കുള്ളോൻ
ബലമുള്ള ഗോപുരം ആപത്തിൽ സങ്കേതം
അവന്റെ ചാരെ ഓടിയണഞ്ഞവർ-
ക്കാശ്വാസമനുദിനവും
Verse 3അകൃത്യങ്ങളകറ്റിയെന്നശുദ്ധിയെ നീക്കി
അനന്തസന്തോഷമെന്നകമേ തന്നരുളി
ഹാ ദിവ്യതേജസ്സിനഭിഷേകത്താലെന്നെ
ജയത്തോടെ നടത്തിടുന്നു
Verse 4അനുദിനം ഭാരങ്ങളവൻ ചുമന്നീടുന്നു
അനവധി നന്മകൾ അളവെന്യേ തരുന്നു
അവനെൻ ഉപനിധി അവസാനത്തോളവും
കാക്കുവാൻ ശക്തനല്ലോ
Verse 5എതിരുകൾ വളരെ സഖികളിലധികം
വഴിയതിദൂരം ബഹുവിധ തടസ്സം
പരിഭ്രമിക്കുന്നില്ല മന്നവനേശു എന്നഭയം
Verse 6മരണത്തേ ജയിച്ചവനുയരത്തിലുണ്ട്
അവിടെനിക്കൊരുക്കുന്ന ഭവനമൊന്നുണ്ട്
ആ വീട്ടിലെന്നെ ചേർത്തീടുവാൻ
മണവാളൻ വന്നീടുമേ - വേഗം
Verse 1sthuthi geetham paadi pukazhthidunnen manuvelane
duthar sthuthichu vazhthum sundaranam manavalane
Verse 2avanente rakshakan avanenikkullon
balamulla gopuram aapathil sangketham
avante chaare odiyananjavar-
kkashvasamanudinavum
Verse 3akrthyangal akatiyennashudhiye neekki
anantha santhosham ennakame thannaruli
ha divya thejassin abhishekathaalenne
jayathode nadathidunnu
Verse 4anudinam bharangalavan chumannedunnu
anavadhi nanmakal alavenniye tharunnu
avanen upanidhi avasa’natholavum
kakuvan shakthanallo
Verse 5ethirukal valare sakhikaliladhikam
vazhiyathiduram bahuvidha thadassam
paribhramikkunnilla mannavan yeshu ennabhayam
Verse 6maranathe jayichavan uyarathilunde
avidenikkorukkunna bhavanamonnunde
aa veettilenne chertheeduvaan
manavalan vannedume - vegam
Download Song