Sthuthi sthothrathin yogyan
Verse 1സ്തുതി സ്തോത്രത്തിൻ യോഗ്യൻ
മഹത്ത്വത്തിൻ യോഗ്യൻ
ആരാധിപ്പാൻ യോഗ്യൻ യേശുവത്രെ
ആരാധനയ്ക്കു യോഗ്യനവൻ (2)
Verse 2അവൻ വല്ലഭൻ സർവ്വ വല്ലഭൻ
കർത്താധി കർത്തൻ ദൈവമവൻ
അവൻ വല്ലഭൻ സർവ്വ വല്ലഭൻ
കർത്താധി കർത്തൻ യോഗ്യനവൻ
Verse 3വർണ്ണിപ്പാൻ അസാധ്യമേ രാജാധി രാജനെ
ഇന്നലെയും ഇന്നും അനന്യനവൻ
തൻ പ്രവർത്തികൾ അവർണ്ണനീയം (2)
Verse 4അവൻ വല്ലഭൻ സർവ്വ വല്ലഭൻ
കർത്താധി കർത്തൻ ദൈവമവൻ
അവൻ വല്ലഭൻ സർവ്വ വല്ലഭൻ
കർത്താധി കർത്തൻ യോഗ്യനവൻ
Verse 5സ്തുതിച്ചു പാടി ആരാധിക്കാം നാം
ദൈവ മഹത്വം ദർശിച്ചീടാം
മന്നിൽ ജീവിതം നശ്വരമേ ഇത്
വിണ്ണിൻ ജീവിതം ആനന്ദമേ(2)
Verse 1sthuthi sthothrathin yogyan
mahathvathin yogyan
aaradhippan yogyan yeshuvathre
aaradhanaykku yogyanavan(2)
Verse 2avan vallabhan sarvva vallabhan
karthaadhi karthan daivamavan
avan vallabhan sarvva vallabhan
karthaadhi karthan yogyanavan
Verse 3varnnippan asadhyame rajadhi rajane
innaleyum innum ananyanavan
than pravarthikal avarnnaneyam(2)
Verse 4avan vallabhan sarvva vallabhan
karthaadhi karthan daivamavan
avan vallabhan sarvva vallabhan
karthaadhi karthan yogyanavan
Verse 5sthuthichu padi aaradhikkam naam
daiva mahathvam darshichedam
mannil jeevitham nashvarame ithe
vinnin jeevitham aanandame(2)
Download Song