Sthuthi sthothravum bahumaanavum
Verse 1സ്തുതി സ്തോത്രവും ബഹുമാനവും
സർവ്വശക്തൻ ഉന്നതൻ
ആരാധിക്കാം സ്തുതി പാടിടാം
തിരുനാമം കീർത്തിച്ചിടാം (2)
Verse 2നിത്യം നമ്മുടെ ഭാരമഖിലം
വഹിക്കും ദൈവമവൻ (2)
ആവശ്യങ്ങളിൽ കരുതിടുന്നൊരു
സ്നേഹതാതനവൻ (2) സ്തുതി...
Verse 3തകർന്നഹൃദയത്തിൻ യാചനകളെ
നിരസിക്കില്ല നാഥൻ (2)
താഴ്ചയിൽ നമ്മെ ഓർത്ത തൻ ദയ
എത്രയോ ശ്രേഷ്ഠം (2) സ്തുതി...
Verse 4ചെയ്ത പാപങ്ങൾക്കൊത്ത പോലവൻ
പകരം ചെയ് വതില്ല (2)
ദീർഘക്ഷമയും ദയയുമേറിടും
സ്നേഹനാഥനവൻ(2) സ്തുതി...
Verse 5നമ്മെ സ്നേഹിച്ചു നമുക്കായ് സുതനെ
നൽകി താതനവൻ (2)
ദിനം ദിനം തൻ കൃപയും കരുണയും
പാടി വാഴ്ത്തുക നാം (2) സ്തുതി...
Verse 1sthuthi sthothravum bahumaanavum
sarvvashakthan unnathan
aaraadhikkaam sthuthi paadidaam
thirunaamam keertthicchidaam (2)
Verse 2nithyam nammude bhaaramakhilam
vahikkum daivamavan (2)
aavashyngalil karuthidunnoru
snehathaathanavan (2);- sthuthi...
Verse 3thakarnnahridayatthin yaachanakale
nirasikkilla naathhan (2)
thaazhchayil namme orrttha than daya
ethrayo shreshdtam (2);- sthuthi...
Verse 4cheytha paapngalkkottha polavan
pakaram chey vathilla (2)
deerghakshamayum dayayumeridum
snehanaathhanavan(2);- sthuthi...
Verse 5namme snehicchu namukkaay suthane
nalki thaathanavan (2)
dinam dinam than kripayum karunayum
paadi vaazhtthuka naam (2);- sthuthi...
Download Song