Sthuthi sthuthi en maname
Verse 1സ്തുതി സ്തുതി എൻ മനമേ
സ്തുതികളിലുന്നതനെ നാഥൻ
നാൾതോറും ചെയ്ത നന്മകളോർത്ത്
പാടുക നീ എന്നും മനമെ (2)
Verse 2അമ്മയെപ്പോലെ താതൻ
താലോലിച്ചണച്ചിടുന്നു
സമാധാനമായ് കിടന്നുറങ്ങാൻ
തന്റെ മാർവ്വിൽ ദിനം ദിനമായി (2) സ്തുതി...
Verse 3കഷ്ടങ്ങൾ ഏറിടിലും
എനിക്കേറ്റമടുത്ത തുണയായ്
ഘോരവൈരിയിൻ നടുവിലവൻ
മേശ നമുക്കൊരുക്കിയല്ലോ (2) സ്തുതി...
Verse 4ഭാരത്താൽ വലഞ്ഞീടിലും
തീരാരോഗത്താൽ അലഞ്ഞീടിലും
പിളർന്നീടുമോരടിപ്പിണരാൽ
തന്നിടുന്നീ രോഗ സൗഖ്യം (2) സ്തുതി...
Verse 5സിംഹങ്ങൾ അണലിമേലും
ബാലസിംഹങ്ങൾ പെരുമ്പാമ്പുകൾ
ചവിട്ടി തല മെതിച്ചിടുന്നു
അവയിൽ നീ ജയം നേടിടും (2) സ്തുതി...
Verse 6സഹായ ശൈലമവൻ
സങ്കേതവും കോട്ടയും താൻ
നടുങ്ങീടുകില്ലായതിനാൽ
തൻ കരുണ ബഹുലമഹോ (2) സ്തുതി...
Verse 1sthuthi sthuthi en maname
sthuthikalil unnathane nathhan
naalthorum cheytha nanmakal ortthe
paaduka nee ennum maname (2)
Verse 2ammayeppole thaathan
thaaloli'cchana'cchidunnu
samaadhaanamaay kidannurngaan
thante maarvvil dinam dinamaay (2);- sthuthi...
Verse 3kashdngal eridilum
enikkettm aduttha thunayaay
ghora vairiyin naduvil avan
mesha namukko'rukkiyallo (2);- sthuthi...
Verse 4bhaaratthaal valanjeedilum
theeraarogatthaal alanjeedilum
pilarnnee'dumoradi'ppinaraal
thannidunnee roga saukhyam (2);- sthuthi...
Verse 5simhngal analimelum
baala simhngal perum paampukal
chavitti thala methicchidunnu
avayil nee jayam nedidum (2);- sthuthi...
Verse 6sahaaya shailam avan
sangkethavum kottyum thaan
nadungeedu'killaaya'thinaal
than karuna bahulamaho (2);- sthuthi...
Download Song