Sthuthichidam innellaavarume
Verse 1സ്തുതിച്ചിടാം ഇന്നെല്ലാവരുമേ
നമുക്കവൻ ചെയ്ത നന്മകൾക്കായി
പാപമാം കൂപത്തിൽ കിടന്നതാം നമ്മെ
വീണ്ടെടുത്ത വൻ കൃപയ്ക്കായ് (2)
Verse 2ഞാൻ യഹോവയ്ക്കായി കാത്തിരുന്നു
എങ്കലേക്കവൻ ചാഞ്ഞെന്റെ നിലവിളി കേട്ടു
നാശകരമാം കുഴി കയറിടുവാൻ
അവനേകി തൻ കൃപയെ (2) സ്തുതി...
Verse 3ക്രിസ്തുവാം പാറമേൽ നിറുത്തിയവൻ
എന്റെ ഗമനത്തെ സ്ഥിരമാക്കി തന്നെനിക്ക്
എന്റെ വായിൽ പുതിയ ഒരു പാട്ടു തന്നു
ദൈവത്തിനു സ്തുതി തന്നെ (2) സ്തുതി...
Verse 4അത്ഭുതമനവധി ചെയ്തവനാം
തന്റെ സുതർക്കായി വിചാരപ്പെടുന്നവനാം
അവനോടുപമിക്കുവാനായിഹത്തിൽ
കാണുന്നില്ലാരെയും-ഞാൻ (2) സ്തുതി...
Verse 5ഹോമയാഗത്തിൽ പ്രസാദിക്കുമോ?
പാപയാഗത്തിലും നീ പ്രസാദിക്കില്ല
എന്റെ ദേഹവും ദേഹിയും ആത്മാവുമായ്
നൽകുന്നു യാഗമായി (2) സ്തുതി...
Verse 6അനർത്ഥത്തിൻ പ്രളയങ്ങൾ അടുത്തിടുമ്പോൾ
മഹാ കൃപയുടെ കവാടം നീ തുറന്നിടുന്നു
നിന്റെ ദയയും സത്യവും എന്നെ പരിപാലിക്കും
അതെൻ നാവാൽ വർണ്ണ്യമല്ല (2) സ്തുതി...
Verse 7ഘോഷിപ്പിൻ ദിനമവൻ നന്മകളെ
നിത്യം മോദിപ്പിൻ അവൻ തിരുസന്നിധിയിൽ
തന്റെ കാഹളധ്വനി ശ്രവിച്ചാനന്ദമായ്
അവനോടു ചേർന്നിടാമെ (2) സ്തുതി...
Verse 8പാരിതിൻ സന്താപം തീർന്നിടുമേ
തന്റെ കൈകളാൽ ചുടുകണ്ണീർ തുടച്ചിടുമേ
തന്റെ കാന്തയായ് അവനെന്നെ ചേർത്തിടുമേ
അവനോടു വാണിടുമേ (2) സ്തുതി...
Verse 1sthuthicchidaam innellaavarume
namukkavan cheytha nanmakalkkaayi
paapamaam koopatthil kidannathaam namme
veendeduttha van kripaykkaay (2)
Verse 2njaan yahovaykkaayi kaatthirunnu
engkalekkavan chaanjnjente nilavili kettu
naashakaramaam kuzhi kayariduvaan
avaneki than kripaye (2);- sthuthi...
Verse 3kristhuvaam paaramel nirutthiyavan
ente gamanatthe sthhiramaakki thannenikk
ente vaayil puthiya oru paattu thannu
daivatthinu sthuthi thanne (2);- sthuthi...
Verse 4athbhuthamanavadhi cheythavanaam
thante sutharkkaayi vichaarappedunnavanaam
avanodupamikkuvaanaayihatthil
kaanunnillaareyum-njaan (2);- sthuthi...
Verse 5homayaagatthil prasaadikkumo?
paapayaagatthilum nee prasaadikkilla
ente dehavum dehiyum aathmaavumaay
nalkunnu yaagamaayi (2);- sthuthi...
Verse 6anartthhaththin pralayngal adutthidumpol
mahaa kripayude kavaadam nee thurannidunnu
ninte dayayum sathyavum enne paripaalikkum
athen naavaal varnnyamalla (2);- sthuthi...
Verse 7ghoshippin dinamavan nanmakale
nithyam modippin avan thirusannidhiyil
thante kaahaladhvani shravicchaanandamaay
avanodu chernnidaame (2);- sthuthi...
Verse 8paarithin santhaapam theernnidume
thante kaikalaal chudukanneer thudacchidume
thante kaanthayaay avanenne chertthidume
avanodu vaanidume (2);- sthuthi...
Download Song