Sthuthichidam mahipanavane
Verse 1സ്തുതിച്ചിടാം മഹിപനവനെ
പരിശുദ്ധനാമേശു ദേവനെ
ഭൂമിയെങ്ങുമവൻ നാമമുയരാൻ
Verse 2പാപവലയിൽ കേഴും പാപിയെ
തേടി അണഞ്ഞോനാം പരമേശസുതനെ
പാപം പോക്കാൻ പാപകോലമായ്
പാരിൽ പിറന്നോരിമ്മാനുവേലനെ സ്തുതിക്കനാം
Verse 3രോഗബാധയാൽ ക്ഷീണരായോരിൻ
ശോകമകറ്റി സംപൂർണ്ണ സൗഖ്യമേകിയോൻ
രോഗമേറ്റ ക്രൂശിൽ യാഗമായ്
പാപശാപമാകവെയും നീക്കി തൻ രുധിരത്താൽ
Verse 4ജീവനറ്റോനായ് വാടും മർത്യനെ
വാ എന്നരികിൽ ഞാനേകും നിത്യജീവനെ
ഏവ-മുൺമയോടുരച്ചപിൻ
ജീവയാവി-മാരിപോൽ പകർന്നു താൻ ഭൂവിയിതിൽ
Verse 5ആവലോടിഹെ മേവും ശുദ്ധരെ
വാഴ്വിലണച്ചിടാനണയും അംബരത്തിൽ
മന്നവനാം അവൻ മണാളനായ്
ചേരുമന്തികെ ജയം കൊണ്ടോരെല്ലാം ആനന്ദമായ്
Verse 6വാ എൻ തോഴരേ വാ, ഇന്നേരമേ
വാഴ്ത്തിസ്തുതിച്ചിടാ-നവനിയിലവനെ
ഹല്ലേലൂയ്യാ ജയം കൊണ്ടാടിടാം
വാഴുമവൻ രാജനായ് ഭൂവിയിതിൽ ഹല്ലേലൂയ്യാ
Verse 1sthuthichidaam mahipanavane
parishudhanaameshu devane
bhoomiyengumavan naamamuyaraan
Verse 2paapavalayil kezhum paapiye
thedi ananjonaam parameshasuthane
paapam pokkaan papakolamaay
paaril pirannorimmanuvelane sthuthikkanam;-
Verse 3roga baadhayaal ksheena’raayorin
shokamakatti sampornna saukhyamekiyon
rogametta krooshil yaagamaay
paapashapamakaveyum neekki than rudhirathal;-
Verse 4jeevanattoanay vaadum marthyane!
vaa ennarikil njaanekum nithyajeevane
eeva’munmayodurachapin
jeevayaavi-maripol pakarnnu thaan bhooviyithil;-
Verse 5aavalodihe mevum shuddhare
vaazhvilanachidananayum ambarathil
mannavanaam avan manaalanaay
cherumanthike jayam kondorellaam aanandamaay;-
Verse 6vaa! en thozhare! vaa, innerame
vaazhthisthuthichidaa-navaniyilavane
hallelooyyaa jayam kondaadidaam
vaazhumavan rajanaay bhuviyithil halleluyah;-
Download Song