Sthuthichidam sthothra geetham
Verse 1സ്തുതിച്ചിടാം സ്തോത്ര ഗീതം പാടിടാം
രക്ഷയാം ദൈവത്തിൽ ഉല്ലസിക്കാം (2)
കൃപകൾ ഓർത്തിടാം നന്ദിയായ് വാഴ്ത്തിടാം
തൻ നാമത്തെ എങ്ങും ഘോഷിച്ചിടാം(2)
Verse 2ശോധനയാൽ ഉള്ളം കലങ്ങിടുമ്പോൾ
എന്നാത്മാവെന്നിൽ വിഷാദിക്കുമ്പോൾ (2)
ഭീതി വേണ്ടന്നുള്ള മന്ദ സ്വരമെന്റെ
കാതിൽ അവൻ എന്നും കേൾപ്പിക്കുന്നു (2)
Verse 3സഹായഹസ്തങ്ങൾ അകന്നിടുമ്പോൾ
എൻ സഹായത്തിനായ് മേഘാരൂഡനായ് (2)
വന്നീടുമെയവൻ ഉന്നതികളിലെന്നെ
നടത്തുവാൻ എന്നും മാനിക്കുവാൻ (2)
Verse 4എണ്ണിയാൽ തീരാത്ത നന്മകളാൽ
ഇന്നയോളം എന്നെ നടത്തിയവൻ (2)
കൈവിടുകയില്ലാ ഉപേക്ഷിക്കയില്ലാ
അന്ത്യത്തോളം എന്നെ നടത്തീടും (2)
Verse 5പൊന്മുഖം നേരിൽ കണ്ടിടും ഞാൻ
ജീവകിരീടം പ്രാപിച്ചിടും (2)
ഹല്ലേലുയ്യാ പാടി പ്രീയരോടുകൂടെ
നിത്യയുഗങ്ങൾ ഞാൻ ആനന്ദിക്കും (2)
Verse 1sthuthichidam sthothra geetham padidam
rakshayam daivathil ullasikkam (2)
krupakal orthidam nandiyay vazhthidam
than namathe engum ghoshichidam(2)
Verse 2shodhanayalullam kalangidumbol
ennaathmavennil vishadikumbol
bhethi vendennulla mandha svaram’ente
kathil avan ennum kelppikunnu
Verse 3sahaya hasthangal akaneedumbol
en sahayathinay megha’rudanay
vaneedume avan unnathikalil enne
nadathuvan ennum manikkuvaan
Verse 4enniyal theeratha nanmakalal
inneyolam enne nadathiyavan
kaividukayilla upekshikkayilla
andhayatholam enne nadatheedum
Verse 5ponmukham neril kandeedum njaan
jeevakireedam prapichidum
halleluyah paadi preeyarodu koode
nithya yugangal njaan aanandikkum
Download Song