Sthuthichiduka naam yeshu maharajan
Verse 1സ്തുതിച്ചിടുക നാം യേശുമഹാരാജൻ
മതിച്ചുകൂടാത്ത ദിവ്യനാമത്തെ
Verse 2രണ്ടു കള്ളർ മദ്ധ്യേ ക്രൂശിൽ മരിച്ചീശൻ
രണ്ടു പക്ഷത്തേയുമേകമാക്കി താൻ
പണ്ടുപണ്ടേയുള്ള വൻകൃപകളോർത്താൽ
ഇണ്ടലകന്നാത്മ സൗഖ്യമേകിടും
Verse 3ഭയം സംശയങ്ങൾ ഓടി ഒളിക്കുന്നു
ജയം തരും നായകൻ വാഴ്ക മൂലമായ്
മിന്നി വിളങ്ങുന്ന വാളും വായിലേന്തി
കന്നിമേരി ജാതൻ മുന്നിൽ പോയിടും
Verse 4ദുർഘട പർവ്വത താഴ്വരയിൽ നീച-
വർഗമല്ലോ പാർക്കുന്നതോർത്തുകൊള്ളേണം
സ്വർഗ്ഗീയ ശാലേമിൻ സന്തതികളേ നാം
വർഗ്ഗഭേദം കൂടാതൈക്യമാകണം
Verse 5ഇളം കുളിർ കാറ്റേറ്റിളം പുല്ലു തിന്നും
ഇളമാനിനെപ്പോലോടിപ്പോയിടാം
മനം കുഴയാതെ കായം തളരാതെ
കനക ലോകത്തിൻ കാര്യം നോക്കിടാം
Verse 6തപ്പുകൾ കൊട്ടിയും വീണകൾ മീട്ടിയും
അപ്പനെ സ്തുതിപ്പിൻ ഇപ്പാരിടത്തിൽ
കെൽപ്പുകേടുകളെ പോക്കിടുവാനായി
ശിൽപ്പികൾക്കുടയോൻ വന്നിടും വേഗം
Verse 7മുത്തിൻ വിലയേറും ക്രിസ്തനുപദേശം
ഹൃത്തിൽ ധരിച്ചിടിൻ നിത്യകാലവും
നിത്യപിതാവും തൻപുത്രനും കൂടെന്നും
സത്യറൂഹായിൽ കൂടുള്ളിൽ പാർക്കുമേ
Verse 8നിന്ദയും ചുമന്നു പോകണം പിന്നാലെ
സുന്ദര ഗുരുവിൻ വന്ദ്യനാമത്തിൽ
ഉന്നത സൗധത്തിൽ കൂടെയിരുത്തും താൻ
ചന്ദന ശീതള ചന്ദ്രീകാംബികേ
Verse 9ദൈവത്തിനു സ്തോത്രം (3) ഇന്നുമെന്നേക്കും-എന്നരീതി
Verse 1sthuthichiduka naam yeshumaharajan
mathichu kudatha divya naamathe
Verse 2randu kallar madhye krushil maricheeshan
randu pakshatheyum ekamakki thaan
pandupandeyulla vankrupakalorthal
indalakannaathma saukhyamekidum;-
Verse 3bhayam samshayangal odi olikkunnu
jayam tharum naayakan vazhka mulamaay
minni vilangunna vaalum vayilenthi
kannimeri jaathan munnil poyidum;-
Verse 4durghada parvvatha thazhvarayil neecha-
vargamallo parkkunnathorthu kollenam
swargeya shalemin santhathikale naam
varggabhedam kudaathaikyamakanam;-
Verse 5ilam kulilr kattetilam pullu thinnum
Ila’manine ppoleoodi ppoyidaam
manam kuzhayaathe kayam thalarathe
kanaka lokathin karyam nokkidam;-
Verse 6thappkal kottiyum veenakal meettiyum
appane sthuthippin ipparidathil
kelppukedukale pokkiduvanayi
shilppikalkkudayon vannidum vegam;-
Verse 7muthin vilayerum kristhanupadesham
hrithil dharichedin nithyakaalavum
nithyapithavum thanputhranum kudennum
sathyaruhaayil kudullil parkkume;-
Verse 8nindayum chumannu pokanam pinnaale
sundara guruvin vandya naamathil
unnatha saudhathil kudeyiruthum thaan
chandana shethala chandreekaambike;-
Verse 9Tune of : daivathinu sthothram (3) innumennekkum
Download Song