Sthuthichidum njaan en karthavine
Verse 1സ്തുതിച്ചിടും ഞാൻ എൻ കർത്താവിനെ
ആരാധിപ്പാൻ യോഗ്യനാം ദൈവത്തിനെ (2)
Verse 2ദൈവം നല്ലവൻ ദൈവം പരിശുദ്ധൻ
തന്റെ ദയയോ എന്നുമുള്ളത് (2)
ഹാലേലൂയാ ഹാലേലൂയാ
തന്റെ ദയയോഎന്നുമുള്ളത് (2)
Verse 3നടത്തിയവഴികൾഓർത്തിടുമ്പോൾ
ആനന്ദത്താൽ ഹൃദയം തുള്ളിയിടുന്നു (2)
ആനന്ദത്താൽ പാടിടും ആത്മാവിൽ നിറഞ്ഞിടും
നടത്തിയ ദൈവത്തെ ഞാൻ ആരാധിച്ചിടും (2)
Verse 4നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും എന്നെ കയറ്റി (2).
പാറമേൽ നിറുത്തി ക്രിസ്തുവിൽ ഉയർത്തി
പുതു ഗാനം നൽകി എന്നും ആരാധിച്ചിടാൻ(2)
Verse 5നിന്നതല്ല ഞാൻ എന്നെ ദൈവം നിറുത്തി
എന്റെതൊന്നുമല്ല എല്ലാം ദൈവത്തിൻ ദാനം (2)
പച്ചയായ പുൽമേടിൽ അനുദിനം നടത്തി
പാലിക്കും ദൈവത്തെ ഞാൻ ആരാധിച്ചിടും (2)
Verse 6ആത്മാവിൻ ശക്തിയാൽ എന്നെ നിറച്ചു
അനുദിനം പുതു എണ്ണ എന്നിൽ പകർന്നു (2)
ആത്മാവിൽ നടത്തും ആത്മാവാം ദൈവത്തെ
ആത്മാവിലും സത്യത്തിലും ആരാധിച്ചീടാം (2)
Verse 1sthuthicchidum njaan en kartthaavine
aaraadhippaan yogyanaam daivatthine (2)
Verse 2daivam nallavan daivam parishuddhan
thante dayayo ennumullathe (2)
haalelooyaa haalelooyaa
thante dayayoennumullathe (2)
Verse 3nadatthiya vazhikal orrththidumpol
aanandatthaal hridayam thulliyidunnu (2)
aanandatthaal paadidum aathmaavil niranjidum
nadatthiya daivatthe njaan aaraadhicchidum (2)
Verse 4naashakaramaaya kuzhiyil ninnum
kuzhanjnja chettil ninnum enne kaytti (2).
paaramel nirutthi kristhuvil uyartthi
puthu gaanam nalki ennum aaraadhicchidaan(2)
Verse 5ninnathalla njaan enne daivam nirutthi
entethonnumalla ellaam daivatthin daanam (2)
pacchayaaya pulmedil anudinam nadatthi
paalikkum daivatthe njaan aaraadhicchidum (2)
Verse 6aathmaavin shakthiyaal enne niracchu
anudinam puthu enna ennil pakarnnu (2)
aathmaavil nadatthum aathmaavaam daivatthe
aathmaavilum sathyatthilum aaraadhiccheedaam (2)
Download Song