Sthuthichiduvin kerthanangal - devadhi devane
Verse 1സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ ദേവനു പാടിടുവിൻ
സ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിൻ
Verse 2ദേവാധി ദേവനീ പാരിൽ വന്നു പാപിയെ തേടിവന്നു
വല്ലഭനായ് മരിച്ചുയിർത്തു ജീവിക്കുന്നു നമുക്കായ്
Verse 3തിരുക്കരങ്ങൾ നിരത്തിവെച്ചു താരകങ്ങൾ ഗഗനെ
ഒരുക്കിയവൻ നമുക്കു രക്ഷാമാർഗ്ഗമതിന്നുമുന്നേ ദേവാ...
Verse 4കണ്ടില്ല കണ്ണുകളീ കരുണയിൻ കരചലനം
കേട്ടില്ല മാനവരിൻ കാതുകൾ തൻവചനം ദേവാ...
Verse 5തലമുറയായ് അവൻ നമുക്കു നല്ലൊരു സങ്കേതമാം
പലമുറ നാം പാടിടുക പരമനു സങ്കീർത്തനം ദേവാ...
Verse 6ധ്യാനിക്കുവിൻ തൻകൃപകൾ പുകഴ്ത്തുവിൻ തൻ ക്രിയകൾ
മാനിതനാം തൻ നാമ മഹിമകൾ വർണ്ണിക്കുവിൻ ദേവാ...
Verse 7മനം തകർന്നോർക്കരുളുമവൻ കൃപയുടെ പരിചരണം
ധനം സുഖം സന്തോഷമെല്ലാം നമുക്കുതൻ തിരുചരണം ദേവാ...
Verse 1sthuthicchiduvin keertthanangal devanu paadiduvin
sthuthi uchitham manoharavum nallathum ennarivin
Verse 2devaadhi devanee paaril vannu paapiye thedivannu
vallabhanaay maricchuyirtthu jeevikkunnu namukkaay
Verse 3thirukkarngal niratthivecchu thaarakngal gagane
orukkiyavan namukku rakshaa maarggam athinnumunne;- devaa...
Verse 4kandilla kannukalee karunayin karachalanam
kettilla maanavarin kaathukal than vachanam;- devaa...
Verse 5thalamurayaay avan namukku nalloru sangkethamaam
palamura naam paadiduka paramanu sangkertthanam;- devaa...
Verse 6dhyaanikkuvin than kripakal pukazhtthuvin than kriyakal
maanithanaam than naama mahimakal varnnikkuvin;- devaa...
Verse 7manam thakarnnorkkarulumavan kripayude paricharanam
dhanam sukham santhosham ellaam namukku than thirucharanam;- devaa...
Download Song