Sthuthichu padidam anudinavum
Verse 1സ്തുതിച്ചു പാടിടാം അനുദിനവും
ക്രൂശിതനായ യേശുവിനെ
സ്തുതിക്കു യോഗ്യനായവനെ
നാം ഒന്നായ് ചേർന്നു എന്നും പുകഴ്ത്തിടാം
Verse 2ആ-ആ-അത്ഭുതമായി നമ്മെ നടത്തുവോനെ
ആനന്ദമായ് പരമാനന്ദമായ്
നന്ദിയാൽ ഉള്ളം നിറഞ്ഞീടുന്നതാൽ
നാം ഹല്ലേലൂയ്യാ സ്തുതി പാടിടുവോം
Verse 3കൺമണിപോൽ നമ്മെ കാത്തിടുന്ന
അൻപേറും രക്ഷകൻ നമുക്കില്ലയോ
ശത്രുവിൻ കൈകളിൽ വീണിടാതെ
കർത്തൻ തൻ കരങ്ങളിൽ വഹിച്ചീടുന്നു
Verse 4അഗ്നിയിൽ കൂടെ നാം നടന്നാലും
ആഴിയിൽ കൂടെ നാം കടന്നാലും
ശോധന പലതും പെരുകീടിലും
ജയമായ് അവൻ നമ്മെ നടത്തീടുന്നു
Verse 5നിത്യമായ് ജീവൻ നൽകിടുവോൻ
മേഘത്തിൽ താൻ വരും ദൂതരുമായ്
കോടാനുകോടി യുഗങ്ങളായി
കർത്തനോടുകൂടെ വാണിടാമെ
Verse 1sthuthichu paadidaam anudhinavum
krooshithanaaya yeshuvine
sthuthikku yogyanaayavane
naam onnaay chernnu ennum pukazhththidaam
Verse 2aa-aa-athbhuthamaayi namme nadaththuvone
aanandhamaay paramaanandhamaay
nandhiyaal ullam niranjeedunnathaal
naam hallelooyyaa sthuthi paadiduvom
Verse 3kanmanipol namme kaaththidunna
anperum rakshakan namukkillayo
shathruvin kaikalil veenidaathe
karththan than karangalil vahicheedunnu;-
Verse 4agniyil koode naam nadannaalum
aazhiyil koode naam kadannaalum
shodhana palathum perukeedilum
jayamaay avan namme nadaththidunnu;-
Verse 5nithyamaay jeevan nalkiduvon
meghaththil thaan varum dhootharumaay
kodaanukodi yugangalaayi
karththanodukoode vaanidaame;-
Download Song