Sthuthikalin meethe vasikkum paraa
Verse 1സ്തുതികളിൻ മീതെ വസിക്കും പരാ
സ്തുതിഗീതം എന്നാളും പാടിടും ഞാൻ
സതതം നിൻ സവിധേ അണഞ്ഞിടുന്നേ
സദയം നിൻ കൃപ എന്നിലേകീടണേ
Verse 2സങ്കേതമങ്ങാണെൻ സംഗീതവും
സന്താപ നേരത്തെൻ സന്തോഷവും
സങ്കടം സാഗര സമാനം ഉയർന്നാലും
സഖിയായി എൻ ചാരെ വരും സ്നേഹനാഥാ
Verse 3സാധുവാം എന്നെയും സ്നേഹിച്ച നാഥാ
സ്നേഹ കൊടി എന്മേൽ വിരിച്ചവനെ
സതതം സധൈര്യം നിൻ സവിധേ അണഞ്ഞിടാൻ..
സുതനായ് സ്വർഗ്ഗീയവകാശിയാക്കി നീ
Verse 4സേവിക്കും അങ്ങേ ഞാൻ ആയുസ്സെല്ലാം
സ്നേഹിക്കും സർവ്വസ്വം ഏകി നാഥാ
സാദരം സ്തുതി സ്തോത്ര ഗീതങ്ങൾ പാടി
സർവ്വേശാ നിൻ പാദെ വീണിടുന്നേ
Verse 1sthuthikalin meethe vasikkum paraa
sthuthigeetham ennaalum paadidum njaan
sathatham nin savidhe ananjjidunne
sadayam nin kripa ennilekeedane
Verse 2sankethamangaanen sangeethavum
santhaapa nerathen santhoshavum
sankadam saagara samaanam uyarnnaalum
sakhiyaayi en chaare varum snehanaathaa
Verse 3saadhuvaam enneyum snehichcha naathaa
sneha kodi enmel virichavane
sathatham sadhairyam nin savidhe ananjjidaan..
suthanaay swarggeeyavakaashiyaakki nee
Verse 4sevikum ange njaan aayussellaam
snehikkum sarvvam ekinaathaa
saadaram sthuthi sthothra geethangal paadi
sarvveshaa nin paade veenidunne
Download Song