Sthuthikku yogyane vazhthedame
Verse 1സ്തൂതിയ്ക്കു യോഗ്യനെ വാഴ്ത്തീടാമേ
സ്തൂത്യനാമേശുവെ വണങ്ങീടാമേ
സ്തൂതികളിന്മേൽ വാസം ചെയ്യും
ഉന്നതനേ എന്നും സ്തൂതിച്ചീടാമേ
Verse 2ഹാ! അത്ഭുതമേ അവൻ പരിപാലനം
ആനന്ദമേ പരമാനന്ദമേ
നന്ദിയാലുള്ളവും നിറഞ്ഞീടുന്നതാൽ നാം
ഹല്ലേലുയ്യാ സ്തൂതി പാടിടാമേ
Verse 3കഴിഞ്ഞ നാളെല്ലാം കൺമണിപോൽ
കരുണയാൽ നമ്മെ കാത്തതിനാൽ
കർത്തൻ തൻ കരത്തിൽ പാലിച്ചെന്നും
ക്യപയതും ഏകിയേ –സ്തൂതിച്ചീടാമേ
Verse 4ഘോര മരുഭൂമിയാത്രയതിൽ
അൻപുള്ള യേശുവിൻ ഇൻപസ്വരം
നാൾ തോറും കേൾപ്പിച്ചു നടത്തുന്നതാൽ
നന്ദിയാൽ നിറഞ്ഞു നാം സ്തൂതിച്ചീടാമേ
Verse 5അഗ്നിയിൽക്കൂടെ നാം നടന്നാലും
ആഴിയിൻ വെള്ളങ്ങൾ കവിഞ്ഞാലും
ശോധന ഏറ്റവും പെരുകിയാലും
ജയം നമുക്കേകിയതാൽ സ്തൂതിച്ചീടാമേ
Verse 6കാന്തയിൻ ക്ലേശങ്ങൾ തീർന്നിടുമെ
കഷ്ടങ്ങളഖിലവും നീങ്ങിടുമേ
തേജസ്സിന്മേൽ തേജസ്സണിഞ്ഞവളായ്
സീയോനിൽ വാണെന്നും സ്തൂതിച്ചീടാമേ
Verse 1Sthuthikku yogyane vaazhthedame
Sthuthyanaameshuve vanangeedaame
Sthuthikalinmel vaasam cheyyum
Unnathane ennum sthuthicheedaame
Verse 2Haa! Albhuthame avan paripaalanam
Aanandame paramaanandame
Nandiyaalullavum niranjeedunnathaal naam
Halleluyyaa sthuthi paaditaame
Verse 3Kazhinja naalellaam kanmanipol
Karunayaal namme kaathathinaal
Karththan than karathil paalichennum
Krupayathum ekiye - sthuthicheedaame
Verse 4Ghora marubhoomiyaathrayathil
Anpulla yeshuvin inpaswaram
Naal thorum kelppichu natathunnathaal
Nandiyaal niranjnju naam sthuthicheedaame
Verse 5Agniyil koode naam nadannaalum
Aazhiyin vellangal kavinjaalum
Shodhana etavum perukiyaalum
Jayam namukkekiyathaal sthuthicheedaame
Verse 6Kaanthayin klesangal theernnidume
Kashtangalakhilavum neengitume
Thejassinmel thejassaninjavalaayi
Seeyonil vaanennum sthuthicheedaame
Download Song