Sthuthikku yogyanente veendeduppukaaran
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 സ്തുതിക്കു യോഗ്യനെന്റെ വീണ്ടെടുപ്പുകാരൻ നിത്യവും
സ്തുത്യർഹ നാമമാണവനു ലഭ്യമായതോർക്കുകിൽ
നമിച്ചിരുകരം കൂപ്പി നാമൊത്തു ഗീതം പാടിടാം... ഭക്ത്യാദരാൽ
Verse 2 സ്തുതിച്ചിടുന്നനന്തകോടി ശുദ്ധരോടിയേഴയും
സ്തുതിക്കു യോഗ്യനെന്റെ വീണ്ടെടുപ്പുകാരൻ നിത്യവും
Verse 3 പ്രഭ കലരുമന്തരംഗമെന്റെ ധ്യാനവേദിയിൽ
പ്രത്യാശയാൽ കുളിർമ്മ കൊള്ളുമെന്റെ പ്രിയൻ പ്രേമത്താൽ
തുടിച്ചിടുന്നു മോദമായ്
തുടർന്നു പ്രേമമത്തനായ്... തൃത്തം ചെയ്തും സ്തുതിച്ചിടു...
Verse 4 അഗാധമായ ചേറ്റിലാണ്ടു പൂണ്ടുഴന്നയേഴയെ
ആവേശമായ് ആരാഞ്ഞു വീണ്ടെടുത്ത പുണ്യ നീതിയെ
പ്രഘോഷിക്കുന്നു ശക്തിയായ്
പ്രത്യാശിക്കുന്നനന്തമായ്... സംപ്രീതിയായ് സ്തുതിച്ചിടു...
Verse 5 പ്രാഗത്ഭ്യമേറും സ്വർഗ്ഗ ഭാഗ്യമെന്റെ സ്വന്തമാകയാൽ
പ്രത്യംഗമായ് സമർപ്പണം ചെയ്യുന്നു ഞാൻ മൽഭക്തിയായ്
തിരുമനസ്സിലേഴയെ തിരഞ്ഞെടുത്തീപ്പൂഴിയെ... മാറ്റം വരാ സ്തുതിച്ചിടു…
Verse 6 തിരുമേനിയെന്റെ ധ്യാനമേതൊരാപത്തേശും നേരത്തും
തിരു മാർവ്വിലാശ്രയിച്ചു വിശ്രമിക്കുമേതു നേരത്തും
ഭയപ്പെടില്ലൊരിക്കലും
ഭാരപ്പെടാ യാതൊന്നിലും... നിരന്തരം സ്തുതിച്ചിടു...
Verse 7 കഷ്ടങ്ങളാൽ ഞാനേറ്റവും നട്ടം തിരിയുന്നെങ്കിലും
കണ്ണീരോലോല വാർക്കിലും കയ്പോടു കേണുരയ്ക്കിലും
കൺ മങ്ങിടും പ്രഭാപുരി
കണ്ടെത്തിടും പുലരിയിൽ... സമ്മോദമായ് സ്തുതിച്ചിടു...
Verse 8 നവയെരൂശലേമെനിക്കു നിത്യ വാസമായിടും
നയന മോഹനങ്ങളോടു പ്രീയനുമായ് മേവിടും
നാളോരോന്നെണ്ണിയെണ്ണി ഞാൻ
നാഥൻ വരവു കാത്തിടും… സൽഭക്തിയായ് സ്തതിച്ചിടു...
Verse 9 എന്നാത്മാവേ നീ ഖേദിക്കാതെയുള്ളിലാശ പൂണ്ടുകൊൾ
എൻ പ്രാണനെ സമുദ്ധരിച്ച് വൻകൃപകളോർത്തുകൊൾ
എന്നോമനപ്പേർ ചൊല്ലി നീ-
യെന്നെയണച്ചരികിൽ നീ.. സമ്മോദമായ് സമ്മോദമായ്...
Verse 1 Sthuthikku yogyanente veendeduppukaaran nithyavum
Sthuthyarha naamamaanavanu labhyamaayathorkkukil
Namichirukaram kooppi naamothu geetham paadidaam... Bhakthyaadaraal
Verse 2 Sthuthichidunnananthakoti shuddharodiyezhaeyum
Sthuthikku yogyanente veendeduppukaaran nithyavum
Verse 3 Prabha kalarumantharangamente dhyaanavediyil
Prathyaashayaal kulirma kollumente priyan premathaal
Thudichidunnu modhamaay
Thudarnnu premamaththanaay... Thrittham cheythum;- Sthuthichidu...
Verse 4 Agaadhamaaya chettilaandu poondozhannayezhaye
Aaveshamaay aaraanju veendeduttha punya neethiye
Praghoshippikkunnu shakthiyaay
Prathyaashikkunnananthamaay... Sampreethiyaay;- Sthuthichidu...
Verse 5 Praagathbhyamerum swargga bhaagyamente swanthamaakayaal
Prathyangamaay samarppanam cheyyunnu njaan malbhakthiyaay
Thirumanassilezhaye thiranjjeduththeeppoozhiye... Maattam vara;- Sthuthichidu…
Verse 6 Thirumeni yente dhyaanamethoraapattheshum nerathum
Thiru maarvilaashrayichu vishramikkumethu nerathum
Bhayappedillorikkalum
Bhaarappedaa yaathonnilum... Nirantharam;- Sthuthichidu...
Verse 7 Kashtangalaal njaanettavum nattam thiriyunnenkilum
Kanneeroolola vaarkkilum kaypoodu kenuraykkilum
Kan manggidum prabhaapuri
Kandeththidum pulariyil... Sammodhamaay;- Sthuthichidu...
Verse 8 Navayerushalemennikku nithya vaasamaayidum
Nayana mohanangalodu preeyanumaay mevidum
Naaloronnenniyenni njaan
Naathan varavu kaaththidum… Salbhakthiyaay;- Sthuthichidu...
Verse 9 Ennaathmaave nee khedikkaatheyullilaasha poondukol
En praanane samuddhharichu vankripakalorthukol
Ennomanapper cholli nee-
Yenneyanachcharikil nee.. Sammodhamaay;- Sammodhamaay...
Download Song
Cancel
Download