Sthuthikkuka naam muda yahovaye
Verse 1സ്തുതിക്കുക നാം മുദാ യഹോവയെ
സ്തുതിക്കുക നാം യാഹേ
Verse 2സ്തുതിക്കുക തൻ വിശുദ്ധനാമം സുശക്തിയോടെ നാം
സുശക്തിയായ് തൻ വിശുദ്ധനാമം സ്തുതി…
Verse 3വിശുദ്ധ മന്ദിരമതിൽ കടന്നു ദിവ്യസ്ഥനായോനേ
ദിവ്യസ്ഥനായോൻ വിശുദ്ധനാമം സ്തുതി…
Verse 4മഹത്വമേറും നഭസ്ഥലത്തിൽ മഹത്വരാജനെ
മഹത്വരാജൻ വിശുദ്ധനാമം സ്തുതി…
Verse 5അനല്പമാം തൻ വലിപ്പമോർത്തു അനല്പമോദത്താൽ
അനല്പമോദാൽ വിശുദ്ധനാമം സ്തുതി…
Verse 6വിചിത്രമാകും പ്രവൃത്തിയോർത്ത് പവിത്രനായോനെ
പവിത്രനായോൻ വിശുദ്ധനാമം സ്തുതി…
Verse 7പെരുത്ത കാഹളാരവത്തോടെ നാം കരുത്തെഴുന്നോനെ
കരുത്തെഴുന്നോൻ വിശുദ്ധനാമം സ്തുതി…
Verse 8കരത്തിൽ വീണകൾ ധരിച്ചു മോദാൽ പരാപരൻതന്നെ
പരാപരൻ താൻ വിശുദ്ധനാമം സ്തുതി…
Verse 9വിശിഷ്ടാ തൃത്താദിമേളത്തോടൊത്ത് അകല്പജ്യോതിസ്സേ
അകല്പജ്യോതിർ വിശുദ്ധനാമം സ്തുതി…
Verse 10അത്യുച്ചമേകിയ കൈത്താളത്തോടെ അത്യുച്ചനാദത്തിൽ
അത്യച്ചനാദാൽ വിശുദ്ധനാമം സ്തുതി…
Verse 1sthuthikkuka naam muda yahovaye
sthuthikkuka naam yahe
Verse 2sthuthikkuka than vishuddhanamam sushakthiyode naam
sushakthiyay than vishuddhanamam;- sthuthi…
Verse 3vishuddha mandiramathil kadannu divyasthhanayone
divyasthhanayon vishuddhanamam;- sthuthi…
Verse 4mahathvamerum nabhasthhalathil mahathvarajane
mahathvarajan vishuddhanamam;- sthuthi…
Verse 5analpamam than valippamorthu analpamodathal
analpamodal vishuddhanamam;- sthuthi…
Verse 6vichithramakum pravrthiyorthe pavithranayone
pavithranayon vishuddhanamam;- sthuthi…
Verse 7perutha kahalaravathode naam karuthezhunnone
karuthezhunnon vishuddhanamam;- sthuthi…
Verse 8karathil venakal dharichu modal paraparan thanne
paraparan than vishuddhanamam;- sthuthi…
Verse 9vishishda thrithadimelathodothe akalpajyothisse
akalpajyothir vishuddhanamam;- sthuthi…
Verse 10athyuchamekiya kaithalathode athyucha nadathil
athyuchanadal vishuddhanamam;- sthuthi…
Download Song