Sthuthippin sthuthippin anudinam
Verse 1സ്തുതിപ്പിൻ സ്തുതിപ്പിൻ അനുദിനം സ്തുതിപ്പിൻ
യേശുദേവനെ സ്തുതിച്ചിടുവിൻ
സർവ്വവല്ലഭനാമവനുന്നതനാം
നമ്മെ വീണ്ടെടുത്തോനവനാം
Verse 2ആ... ആനന്ദമായ് സ്തുതി പാടിടുവിൻ
ജീവനാഥനെ പുകഴ്ത്തിടുവിൻ
സത്യദൈവമവൻ നിത്യജീവനവൻ
സ്വർഗ്ഗവാതിലും വഴിയുമവൻ
Verse 3തിരുക്കരതലത്തിൽ നമ്മെ വരച്ചുവല്ലോ
പരനാദിയിൽ മുന്നറിവിൽ
ഒരു നാളുമതാലവൻ തള്ളിടുമോ
നമ്മെ പേർചൊല്ലി വിളിച്ചുവല്ലോ
Verse 4ഒരു ജനനി തൻ കുഞ്ഞിനെ മറന്നിടിലും
അവൻ മറക്കുകില്ലൊരിക്കലുമേ
സ്വന്തജീവനെയും തന്നു സ്നേഹിച്ചവൻ
നമ്മെ കാത്തിടുമന്ത്യം വരെ
Verse 5ക്ഷാമം പെരുകിടിലും ഭൂമി കുലുങ്ങിടിലും
ജനം ആകുലരായിടിലും
ദൈവപൈതങ്ങൾ നാം തെല്ലും ഭയന്നിടുമോ
തുണ വല്ലഭനേശുവല്ലോ
Verse 6മേഘവാഹനത്തിൽ സ്വർഗ്ഗദൂതരുമായ്
മദ്ധ്യവാനിലവൻ വരും നാൾ
തിരുസന്നിധിയിൽ നമ്മെ ചേർത്തണയ്ക്കും
സർവ്വ തുമ്പവും പരിഹരിക്കും.
Verse 1sthuthippin sthuthippin anudinam sthuthippin
yeshudevane sthuthichiduvin
sarvva vallabhanaa-mavan unnathanaam
namme veende’duthon avanaam
Verse 2aa... aanandamaay sthuthi paadiduvin
jeevanadhane pukazhthiduvin
sathydaivamavan nithya jeevanavan
swargga vaathilum vazhiyumavan
Verse 3thirukkara thalathil namme varachuvallo
paranaadiyil munnarivil
oru naalumathaalavan thallidumo
namme per cholli vilichuvallo;-
Verse 4oru janani than kunjine marannidilum
avan marakkukill-orickkalume
svantha jeevaneyum thannu snehichavan
namme kathidumanthyam vare;-
Verse 5kshamam perukidilum bhumi kulungidilum
janam aakularaayidilum
daiva paithangal naam thellum bhayannidumo
thuna vallabhaneshuvallo;-
Verse 6meghavahanathil swargga dutharumaay
maddhya vaanilavan varum naal
thirusannidhiyil namme cherthanaykkum
sarvva thumbavum pariharikkum;-
Download Song