Sthuthippin sthuthippin sthuthippin yahovaye
Verse 1സ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻ
യഹോവയെ സ്തുതിപ്പിൻ
വരുവിൻ വണങ്ങിൻ വന്ദിപ്പിൻ
ആരാധിച്ചാർത്തിടുവിൻ
സ്തുതിമംഹളം ജയമംഗളം യേശുമഹേശന്
ആരാധന ആരാധന ദേവാധിദേവന്
Verse 2യാഹെന്ന ദൈവമെന്നിടയനായുള്ളതാൽ
യാതൊരു കുറവുമില്ല
പച്യായായ പുൽപുറങ്ങളിൽ മെച്ചമായി കിടത്തുന്നെന്നെ
സ്വസ്ഥമാം ജലത്തിനരികിൽ സ്വസ്ഥതയും നല്കീടുന്നവൻ
Verse 3കൂരിരുൾ താഴ്വരയതിൽ നടന്നാലും
യാതൊരു ഭയവുമില്ല
എന്നുമെന്നും എന്നോടുകൂടെ എന്നിടയൻ വസിച്ചീടുന്നു
തൻവടിയും കോലുമത് എന്നുമെന്നിൽ നല്കുന്നാശ്വാസം
Verse 4എന്നുള്ളം തണുപ്പിക്കും അനുദിനം നയിക്കും
നീതിയിൻ പാതകളിൽ
ശത്രുവിൻ മുമ്പാകെ എനിക്കായ് മൃഷ്ടഭോജ്യം ഒരുക്കുന്നവൻ
എണ്ണകൊണ്ടെൻ ശിരസഖിലം അഭിഷേകം ചെയ്തിടുന്നവൻ
Verse 5നൻമയും കരുണയും അനുദിനമെന്നെ
ആയുസ്സിൽ അനുഗമിക്കും
ദീർഘകാലം വസിച്ചീടും ഞാൻ യഹോവയിൻ ആലയത്തിൽ
എന്നുമെന്നും ആരാധിച്ചീടും ഹല്ലേലുയ്യാ ഗീതം പാടിടും!
Verse 1athuthippin sthuthippin sthuthippin
yahovaye sthuthippin
varuvin vanangin vandippin
aaradhicharthiduvin
sthuthimamgalam jayamamgalam yeshumaheshane
aaradhana aaradhana devadhidevane
Verse 2yahenna daivam ennidayan-ayullathal
yathoru kuravumilla
pachyayaya pulpurangalil mechamayi kidathunnenne
svasthhamam jalathinarikil svasthhathayum nalkedunnavan
Verse 3koorirul thazhvarayathil nadannalum
yathoru bhayavumilla
ennumennum ennodukoode ennidayan vasichedunnu
thanvadiyum kolumathe ennumennil nalkunn-aashvasam
Verse 4ennullam thanuppikkum anudinam nayikkum
nethiyin pathakalil
shathruvin mumpake enikkay mrishdabhojyam orukkunnavan
ennakonden shirasakhilam abhishekam cheythidunnavan
Verse 5nanmayum karunayum anudinamenne
aayussil anugamikkum
derghakalam vasichedum njaan yahivayin aalayathil
ennumennum aaradhichedum halleluyyaa getham padieum!
Download Song