Sthuthippin sthuthippin yeshudevane
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ
ഹല്ലേലുയ്യാ പാടി സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ
സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാന-
ധിപനായ് വന്ന ദൈവകുഞ്ഞാടിനെ
Verse 2 കരുണ നിറഞ്ഞ കണ്ണുള്ളോനവൻ തൻ ജനത്തിൻ കരച്ചിൽ
കരളലിഞ്ഞു കേൾക്കും കാതുള്ളോൻ ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ടുചുമന്നൊഴിപ്പതിന്നു കുരിശെടുത്തു
ഗോൽഗോത്താവിൽ പോയോനെ
Verse 3 വഴിയും സത്യവും ജീവനുമിവനേ അവന്നരികിൽ വരുവിൻ
വഴിയുമാശ്വാസമേകുമേയവൻ പാപച്ചുമടൊഴിച്ചവൻ
മഴയും മഞ്ഞും പെയ്യുമ്പോലുള്ളിൽ കൃപ പൊഴിയുമേ
മേഘത്തൂണിൽനിന്നു പാടി
Verse 4 മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ ഭൂമിരാജാക്കന്മാരെ
ഭരിച്ചു വാഴുമേകനായകൻ നമ്മെ സ്നേഹിച്ചവൻ തിരു
ച്ചോരയിൽ കഴുകി നമ്മെയെല്ലാം ശുദ്ധീകരിച്ച
വിശ്വസ്തസാക്ഷിയെ നിനച്ചു
Verse 5 ഏഴു പൊൻ നിലവിളക്കുകളുള്ളിൽ നിലയങ്കിധരിച്ചും
ഏഴു നക്ഷത്രം വലങ്കയ്യിലും മാർവ്വിൽ പൊൻ കച്ചപൂണ്ടും
വായിലിരുമുന വാളുമഗ്നിജ്വാല പോലെ
കണ്ണുമുള്ള മാനവ മകനേ
Verse 6 കാലുകളുലയിൽ കാച്ചിപ്പഴുപ്പിച്ച നല്ല പിച്ചളയ്ക്കൊത്തതും
ചേലൊടു മുഖഭാവമാദിത്യൻ ശക്തിയോടു പ്രകാശിക്കും
പോലെയും തലമുടി ധവളപഞ്ഞിപോലെയുമിരിക്കുന്ന
ദൈവകുഞ്ഞാടിനെ
Verse 7 വളരെവെള്ളത്തിന്നിരച്ചിൽക്കൊത്തതും ശവക്കല്ലറയിൽ-
നിന്നു വെളിയേ മരിച്ചോരുയിർത്തുവരുവാനായ് തക്കവല്ലഭമുള്ളതും
എളിയ ജനം ചെവിക്കൊൾവതുമായ വലിയ
ഗംഭീരശബ്ദവുമുള്ളോനെ
Verse 8 വലിയ ദൈവദൂതന്റെ ശബ്ദവും ദേവകാഹളവും തന്റെ
വിളിയോടിടകലർന്നു മുഴങ്ങവേ വാനലോകത്തിൽ നിന്നേശു
ജ്വലിക്കുമഗ്നിമേഘത്തിൽ വെളിപ്പെടും കലങ്ങും
ദുഷ്ടർ തന്മക്കളാനന്ദിക്കും
Verse 9 മന്നവമന്നനാകുന്ന മശിഹായയെ, മഹാസേനയിൽ കർത്തനെ
മണ്ണു വിണ്ണും പടച്ചവനെ മനുവേലെ,
മനുനന്ദനനെ, പരനന്ദനനെമരിനന്ദനനെ, രാജനന്ദനനെ
നിങ്ങൾ നന്ദിയോടു പാടി
Verse 10 ഹല്ലേലുയ്യാ പാടി സ്തുതിപ്പിനേശുവേ യേശുനാമത്തിനു ജയം
അല്ലലെല്ലാമവനകലെ കളയുമേ യേശുരാജാവിന്നോശന്ന
നല്ലവനാം യേശുരാജൻ വരും സർവ്വ വല്ലഭാ
യേശുവേ വേഗം വരേണമേ
Verse 1 Sthuthippin! Sthuthippin Yeshu devane
Halleluyah paadi Sthuthippin! Sthuthippin! Yeshu devane
Sthuthippin lokathin paapathey neekkuvaa-
nadhipanay vanna daiva kunjadine
Verse 2 karuna niranja kannullonavan than janathin karchil
karalalinju kelkum kaathullon loka paapachumadine
shirassukondu chumannozhi'ppathinu kuriseduthu
gol'gothaavil poyone;-
Verse 3 vazhiyum sathyavum jeevanume avanarukil varuvin
vazhiyum aashvasamekumeyavan papachu'madozhichaven
mazhayum manjum peyyumpozullil krupa pozhiyume
megha'thunil-ninnu paadi;-
Verse 4 marichavaril'ninnadyam janichaven bhumirajakenmare
bharichu vazum ekanayaken name snehichaven thiru
chorayil kazuki nammeyellam shudhikaricha
vishvastha'sakshiye ninachu;-
Verse 5 eezhu pon nilavilakukal’lullil nila anki'dharichum
eezhu nakshathram vamkayilum marvel ponkacha pundum
vayilirumuna valu'magni'jwala pole
kannumulla manava makane;-
Verse 6 kalukal'ulayil kachi'pazuppicha nalla pichala'kottathum
chelodu'muka'bhava'mathithyan shakthiyodu'prakashikum
poleyum thalamudi dhavalapangi poleyumirikunna
daiva'kunjadine;-
Verse 7 Valare'vellatthinn'irachil'kottatum shava'kkallarayil ninnu veliye
maricho'ruyirthuvaruvanay thakka'vallabha'mullathum
eliya janam chevi'kolvathumaya valiya
ghambera'shabdavu'mullone;-
Verse 8 Valiya daiva'duthante shabdavum deva kahalavum thante
viliyodid kalarnnu muzangave vana'lokathil'ninneshu
Jevlikumagni megathil velipedum kalangum
dushtar than'makal'anandikum;-
Verse 9 Manneva mannanakunna masihaye, mahasenayin karthane
mannum vinnum padechavaney manuvele
manu'nandhanane para nandhanane meri nandhanane raja-nandhanane
ningkal nandiyodu paadi;-
Verse 10 Halleluyah padi sthuthippin'yeshuve yeshu namathinu jayam
allalellam'avan'akale kaleyume yeshuraajavinosanna!
nallavanam Yeshurajan varum sarva vallabha
yeshuve vegam varename;-
Download Song
Cancel
Download