Sukhakaalathilum dukhavelayilum
Verse 1സുഖകാലത്തിലും ദഃഖവേളയിലും
അകലാത്ത നൽ സ്നേഹിതനേ
യേശുവേ തിരുപാദത്തിൽ കാത്തിരിക്കേ
എന്തു മോദം ഹൃദന്തം വരും
Verse 2പാപലോകത്തിൻ ശാപദോഷങ്ങൾ
പാടേ നീക്കാനായ് വന്നിങ്ങു രക്ഷകൻ
സംഭ്രമത്തിലും സംശയത്തിലും
സങ്കടത്തിലും പ്രാത്യാശ നൽകുന്നോൻ സുഖ...
Verse 3ഏതു നേരത്തും ഏക ചിന്തയാൽ
ഏവരും ചേർന്നുസ്തോത്രങ്ങൾ അർപ്പിക്കാം
ഭക്തി പാലിക്കാൻ ശക്തി പ്രാപിക്കാൻ
മുക്തി നേടിടാൻ-പരിശുദ്ധനെ തേടാം സുഖ...
Verse 4ഹൃത്തിടങ്ങളാം കൈവിളക്കുകൾ
കത്തി ശോഭിപ്പാൻ-കരുതണം എണ്ണയേ
നിദ്ര മാറ്റേണം ആ ഭദ്രദീപങ്ങൾ
നിത്യം മിന്നേണം മണവാളനെത്തുമ്പോൾ സുഖ...
Verse 1Sukhakaalathilum dukhavelayilum
akalaatha nal snehithane
Yeshuve thirupaadathil kaathirikke
enthu modam hridantham varum
Verse 2paapalokathin shapadoshangal
paade neekkanay vanningu rakshakan
sambhramathilum samshayathilum
snkadathilum prathyaasha nalkunnon;-
Verse 3ethu nerathum eka chinthayaal
evarum chernnu sthothrangal arppikkaam
bhakthi paalikkaan shakthi praapikkaan
mukthi nedidaan-parishuddhane thedaam;-
Verse 4hrithidangalaam kaivilakkukal
kathi shobhippan-karuthanam ennaye
nidra mattenam aa bhadra deepangal
nithyam minnenam manavalan ethumpol;-
Download Song