Verse 1സുന്ദര രക്ഷകനേ! എനിക്കാനന്ദ കാരണനേ!
ഇന്നലെയുമിന്നുമെന്നുമനന്യനേ! വന്ദനം വന്ദനമേ
Verse 2രാജാധിരാജാവു നീ എന്നും കർത്താധികർത്താവു നീ
ഉന്നതദേവാ! നീയെന്നെയും സ്നേഹിച്ചതത്ഭുതമത്ഭുതമേ
Verse 3ശാരോനിലെ റോസ നീ എനിക്കാരോമൽ സ്നേഹിതൻ നീ
എന്മേൽ വിരിച്ച നിൻ സ്നേഹക്കൊടിക്കീഴി-ലെന്നുമെൻ വിശ്രാമമേ
Verse 4ആദിയുമന്തവും നീ പാപവ്യാധിക്കു വൈദ്യനും നീ
നീതിയിൻ സൂര്യനും യൂദയിൻ സിംഹവും സർവ്വവും നീ പരനേ!
Verse 5മുന്നേയിരുന്നവൻ നീ മാറാതെന്നുമിരിപ്പവൻ നീ
വന്നവൻ നീയേ, വരാനുള്ളവൻ നീയേ വന്ദിതവല്ലഭനേ!
Verse 1Sundara rakshakane! enikkaananda kaaranane!
Innaleyum innumennum ananyene! vandanam-vandaname
Verse 2Raajaadhi raajaavu nee ennum karthaadhi karthaavum nee
Unnatha devaa! neeyenneyum snehichatháthbhutham athbhuthame-
Verse 3Shaaronile rosa nee enikkaaromal snehithan nee
Enmel viricha nin snehakkodikkeezhi-lennumen vishraamame-
Verse 4Aadiyumanthavum nee paapa vyaadikku vaidyanum nee
Neethiyin sooryanum yudayin simhavum sarvvavum nee parane!-
Verse 5Munneyirunnavan nee maaraath-ennumirippavan nee
Vannavan neeye, varaanullavan neeye vanditha vallabhane!
Download Song