Verse 1സുന്ദരനെ മഹോന്നതനെ
അങ്ങിൽ ഞാൻ ചാരുന്നു നാഥാ (2)
വഴികൾ അടഞ്ഞനേരം കൂട്ടിനായി ചാരേവന്നു
കൈവിടില്ല തള്ളുകില്ല
നൽകുമെന്നും മാറാത്തസ്നേഹം
Verse 2ചേർത്തിടും ആ നല്ലനാഥൻ
പോറ്റിടും എന്നെ പുലർത്തിടും
താങ്ങിടും എന്റെ വേദനയിൽ
കാവലായി എന്നും കൂടെയുണ്ട്
Verse 3എന്റെ വിളികേട്ടു ഓടി ചാരേവന്നു
കണ്ണീരെല്ലാം തുടച്ചുമാറ്റി (2)
എപ്പോഴും കൂടെ നടന്നിടുവാൻ എന്റെ
ഉള്ളം തുടിക്കുന്നു പ്രാണനാഥാ (2)
Verse 4വിട്ടു പിരിയാൻ ആവാത്തപോലെ
അത്രമാത്രം എന്നെ സ്നേഹിച്ചു നീ (2)
എങ്ങനെ ഞാൻ അങ്ങേ മറന്നിടും പ്രിയനേ
അത്രമാത്രം എന്നെ കരുതിയല്ലോ (2)
Verse 1sundarane mahonnathane
angil njaan chaarunnu nathhaa (2)
vazhikal adanja neram koottinaayi chaarevannu
kaividilla thallukilla
nalkumennum maaraatthasneham
Verse 2chertthidum aa nalla nathhan
pottidum enne pulartthidum
thaangidum ente vedanayil
kaavalaayi ennum koodeyunde
Verse 3ente vilikettu odi chaarevannu
kanneer ellaam thudacchu maatti (2)
eppozhum koode nadanniduvaan ente
ullam thudikkunnu praana nathhaa (2);-
Verse 4vittu piriyaan aavaattha pole
athra maathram enne snehicchu nee (2)
engne njaan ange marannidum priyane
athramaathram enne karuthiyallo (2);-
Download Song