Suraloka adhipadhiyenneshu
Verse 1സുരലോക അധിപധിയെന്നേശു
എൻ വിചിന്തനങ്ങൾ ആരായുന്നു
മിടിക്കുന്നയെൻ ഹൃത്തടത്തിൽ
നിൻ നൊമ്പരങ്ങളെന്നെ തഴുകിടുന്നു
Verse 2സ്വസ്ഥത രഹിതനായ് ഈ മരുവിൽ ഞാൻ
വ്യാകുല ചിത്തനായ് നട്ടം തിരിഞ്ഞു
ഉദ്ധരിപ്പാനാരും ഇല്ലന്നറിഞ്ഞു
നിസ്സഹായനായി ഞാൻ യേശുവിൽ വന്നു
Verse 3സാധുവിൻ പ്രത്യാശ അവഗണിക്കാത്തതാം
നല്ലൊരു പ്രിയനുണ്ടു വിൺപുരിയിൽ
സർവ്വധികാരവും ആധിക്യവും
പ്രീയനിൽ നിക്ഷിപ്തമായിരിക്കുന്നു
Verse 1suraloka adhipadhiyenneshu
en vichinthanangal aaraayunnu
midikkunnayen hruththadaththil
nin nombarangalenne thazhukidunnu
Verse 2swasthatha rahithanaay ee maruvil njaan
vyaakula chiththanaay nattam thirinju
uddharippaanarum illannarinju
nissahaayanaay njaan yeshuvil vannu
Verse 3saadhuvin prathyaasha avaganikkaathathaam
nalloru priyanundu vinnpuriyil
sarvvaadhikaaravum aadhikkyavum
priyanil nikshiptamaayirikkunnu
Download Song