Suvishesha ghoshaname suthan yeshuvin
Verse 1സുവിശേഷഘോഷണമേ സുതൻ യേശുവിൻ കൽപനയേ
ദൈവസ്നേഹത്തിൻ വചനവുമേ അവൻ രക്ഷയിൻ ക്ഷണമതുമേ
Verse 2കൃപയിൻ ഈ നൽയുഗമേ-കഴിയുന്നു മഹൽദിനമേ
കരഞ്ഞീടും അനേകരയ്യോ! ഗുരുവചനം മറന്നുവയ്യോ!
Verse 3നമ്മൾ പാപങ്ങൾ നിമിത്തമേ-യേശു ഭൂമിയിൽ വന്നതുമേ
ക്രൂശു തോളിൽ ചുമന്നതുമേ-രുധിരമതു ചൊരിഞ്ഞതുമേ
Verse 4പാപഭാരങ്ങളാലുമേ പാരിൻ ക്ലേശങ്ങളാലുമേ
പാതവിട്ടിഹെ ഉഴലുന്നോരെ-പ്രിയൻ യേശുവിൻ അരികിൽ വാ
Verse 5ഞാനേ വഴിയും സത്യവും ജീവനുമെന്നുരച്ചവനാം
താനേ നിന്നെ രക്ഷിച്ചിടുമേ-തങ്കച്ചോരയിൽ കഴുകിടുമേ
Verse 6തെരുവീഥികൾ വഴികളിലും-മലകൾ താഴ്വരകളിലും
തിരുവചനം മുഴക്കി നാം-പരൻ വാക്കിനു വലയിറക്കാം
Verse 7മഴയോ വെയിലോ പുഴയോ മതഭേദം എന്ന പഴിയോ
കണ്ണീരിൽ നാം വിതച്ചീടുകിൽ കൊയ്തിടുമതവൻ നാളിൽ
Verse 8എല്ലാ ജാതി ജനങ്ങളുമേ-നല്ല രാജനെ വണങ്ങീടുമേ
അല്ലലെല്ലാമകന്നീടുമേ-ഹല്ലേലൂയ്യാ നാം പാടിടുമേ
Verse 1suvishesha ghoshaname suthan yeshuvin kalpanaye
daiva snehatthin vachanavume avan rakshayin kshanamathume
Verse 2kripayin ie nal yugame-kazhiyunnu mahal diname
karanjeedum anekar ayyo! guru vachanam marannu ayyo!
Verse 3nammal paapngal nimitthame-yeshu bhoomiyil vannathume
krooshu tholil chumannathume-rudhiramathu chorinjathume
Verse 4paapa bhaarngalaalume paarin kleshngalaalume
paatha vittihe uzhalunnore-priyan yeshuvin arikil vaa
Verse 5njaane vazhiyum sathyavum jeevanum ennuracchavanaam
thaane ninne rakshicchidume-thangkachchorayil kazhukidume
Verse 6theruveethhikal vazhikalilum-malakal thaazhvarakalilum
thiruvachanam muzhakki naam-paran vaakkinu valayirakkaam
Verse 7mazhayo veyilo puzhayo matha bhedam enna pazhiyo
kanneeril naam vithaccheedukil koythidum athavan naalil
Verse 8ellaa jaathi janngalume-nalla raajane vanngeedume
allalellaam akanneedume-hallelooyyaa naam paadidume
Download Song