Suvisheshathinte maatolikal
Verse 1സുവിശേഷത്തിന്റെ മാറ്റൊലികൾ
മന്നിതിലെങ്ങും മുഴങ്ങിടട്ടെ
രാജ്യത്തിൻ വിളംബരം ശ്രവിച്ചിടുവാൻ
രാപ്പകലെന്യേ നാം ഘോഷിച്ചിടാം
Verse 2ഹല്ലേലുയ്യാ (2) എന്നെല്ലാരും പാടിടുവാൻ
ഹല്ലേലൂയ്യാ (2) ആമോദമായ് വാണിടട്ടെ
Verse 3സ്വാതന്ത്ര്യകാംക്ഷയിൻ പോരാട്ടങ്ങൾ
പാരിതിലെങ്ങും ഉയർന്നിടുമ്പോൾ
ദൈവിക നീതിയിൻ മാനങ്ങളെ
വൈകിടാതുയർത്തുക ലോകമെങ്ങും ഹല്ലേ…
Verse 4നന്മയിൻ പോരാട്ടരംഗങ്ങളിൽ
ദൈവിക രാജ്യത്തിൻ സന്ദേശം
ഏവരും ചേർന്നെങ്ങും ഘോഷിച്ചിടാൻ
പീഡിതരോടു നാം ചേർന്നുനിൽക്ക ഹല്ലേ…
Verse 5ബദ്ധന്മാർ വിടുതലും സ്വാതന്ത്ര്യവും
പീഡിതർക്കെല്ലാം മോചനവും
ഏവരും സുവാർത്ത കേട്ടിടുവാൻ
ഏകമായ് അഭിഷിക്തരായിടേണം ഹല്ലേ...
Verse 1Suvisheshathinte maattolikal
Mannithilengum muzhangidatte
Raajyathin vilambaram shravichiduvaan
Raappakalenye naam ghoshichidaam
Verse 2Hallelujah (2) ennellaarum paadiduvaan
Hallelujah (2) aamodamaay vaanidatte
Verse 3Swaathanthryakaamshayin poraattangal
Paarithilengum uyarnnidumpol
Daivika neethiyin maanangale
Vaikidaathuyarthuka lokamengum;- Halle...
Verse 4Nanmayin poraattarangangalil
Daivika raajyathin sandhesham
Evarum chernnengum ghoshichidaan
Peeditharodu naam chernnunnilkka;- Halle...
Verse 5Baddhanmaar viduthalum swaathanthryavum
Peeditharkkellaam mochanavum
Evarum suvaartha kettiduvaan
Ekamaay abhishiktharaayidennam;- Halle...
Download Song