സുവിശേഷത്തിൻ പ്രത്യാശ പാറ പോലെ
സുസ്ഥിരമായ് നിന്നീടുന്നഹോ
വചനം നല്കിയോൻ ഉവ്വും ആമേനുമാം
നിത്യ നിയമം സത്യം ചെയ്തു
വിശ്വസ്തരായ് പോരാടീടാം ആകയാൽ നാം
വിശ്വാസ വീരരായ് നിന്നീടാം
വ്യർത്ഥമല്ല നമ്മൾ പ്രയത്നം നേടും നാം
ഫലം നിത്യതയിൽ നിശ്ചയം
Verse 2
cho:തൻ മഹാ ദയയ്ക്കായ്, ജീവ പ്രത്യാശയ്ക്കായ്
നന്ദിയായ് ദൈവത്തെ സ്തുതിക്കാം
മൃത്യുവെ പുത്രനാം യേശു ജയിച്ചല്ലോ
ശക്തിയോടെ ഉയിർത്തല്ലോ താൻ
Verse 3
ലോകക്കാരല്ല നാം മേലത്രേ ഭവനം
ദൈവം തീർത്ത നഗരം തന്നിൽ
പീലാത്തോസിൻ മുൻപിൽ ധൈര്യമായ് നിന്നോനാം
രാജരാജനെ നാം ശ്രദ്ധിക്കാം
അല്ല തന്റെ രാജ്യം ഈ ഭൂവെന്നിങ്ങനെ
നല്ല സ്വീകാരം താൻ ചെയ്തല്ലോ
പരദേശികൾ പോൽ നാമും സാക്ഷിച്ചീടാം
ധര എത്ര നിസ്സാരം പാർക്കാൻ cho
Verse 4
തന്റെ കാന്തയാം നാം നേടും തൻ സ്വഭാവം
ദൈവ നിറവാൽ നിറഞ്ഞിടും
ചുളുക്കം കറകൾ കൂടാതെ സന്തോഷാൽ
തെളിവായ് തൻ മുൻ നാം നിന്നീടും
നമ്മുടെ ഹൃദയേ ദൈവം താൻ തുടങ്ങി
ഈ മഹാ പ്രവൃത്തിയെന്നതാൽ
വിശ്വസ്തരായ് നിൽക്കാം സഹിഷ്ണുതയോടെ
ദർശിക്കും ജീവ പ്രത്യാശ നാം cho
Verse 5
ആകയാൽ കർത്തനെ വാഴ്ത്തുന്നീ വിളിക്കായ്
ഏകും താൻ സ്വർഗ്ഗീയവാകാശം
യേശുവിൻ ജീവപുതുവഴി രക്തത്താൽ
വിശുദ്ധ സ്ഥലേ നിറുത്തി നമ്മെ
കാക്കുക ഞങ്ങളെ അഗ്നിയാത്മാവിനാൽ
ജ്ഞാനത്തിൻ സ്നേഹത്തിൻ നിറവിൽ
ക്രിസ്തൻ കൂട്ടവകാശികൾ നാം ജീവിക്കാം
നിത്യമീ ഉന്നത ജീവനാൽ cho
Verse 1
suvisheshatthin prathyaasha paara pole
susthhiramaay ninneedunnaho
vachanam nalkiyon uvvum aamenumaam
nithya niyamam sathyam cheythu
vishvastharaay poraadedaam aakayaal naam
vishvaasa veeraraay ninneedaam
vyartthhamalla nammal prayathnam nedum naam
phalam nithyathayil nishchayam