Svantha rakthathe otithannavan
Verse 1സ്വന്ത രക്തത്തെ ഊറ്റിതന്നവൻ
സ്വന്തമായോരെ ചേർത്തുകൊള്ളുവാൻ
സ്വർണ്ണശോഭയാം കിരീടമേന്തി
സ്വർഗ്ഗത്തിൻ നിന്നെഴുന്നെള്ളാറായ്
Verse 2പതറില്ല പതറില്ല പ്രതികൂലത്തിരകണ്ട്
കലങ്ങില്ല കലങ്ങില്ല ഫറവോനിൻ സൈന്യം കണ്ട്
കാഹളത്താൽ തകർത്തിടും യരീഹോവിൻ മതിൽ കെട്ട്
ഉയർത്തിടും ജയക്കൊടി ഉയരത്തിലുള്ളവൻ
Verse 3അഗ്നി സർപ്പങ്ങൾ വെളിപ്പെട്ടാലും
അഗ്നി നടുവിൽ ഞാൻ നടന്നെന്നാലും
അഗ്നി രഥങ്ങളിൽ നടുവിലായ്
കർത്താവെനിക്കായ് വന്നിറങ്ങീടുമേ
Verse 4ശക്തി നൽകുകെന്നേശു നാഥാ
ശത്രു സാത്താനോടെതീർത്തിടുവാൻ
ശക്തനാക്ക നിൻ ആത്മാവിനാൽ
ശക്തമായ് നിൻ സേവചെയ്യാൻ
Verse 1svantha rakthatthe uttithannavan
svanthamaayore chertthukolluvaan
swarnna shobhayaam kiredamenthi
swarggatthin ninnezhunnellaaraay
Verse 2patharilla patharilla prathikoolatthirakande
kalngilla kalngilla pharavonin sainyam kande
kaahalatthaal thakartthidum yareehovin mathil kette
uyartthidum jayakkodi uyaratthilullavan
Verse 3agni sarppngal velippettaalum
agni naduvil njaan nadannennaalum
agni rathhngalil naduvilaay
kartthaavenikkaay vannirngeedume;-
Verse 4shakthi nalkukenneshu naathhaa
shathru saatthaanodetheerththiduvaan
shakthanaakka nin aathmaavinaal
shakthamaay nin sevacheyyaan;-
Download Song