Svantham ninakkini njaan yeshudeva
Verse 1സ്വന്തം നിനക്കിനി ഞാൻ യേശുദേവാ!
പാപ ബന്ധം നീക്കെന്നിൽ നിന്നെൻ പ്രിയനാഥാ!
Verse 2സന്തോഷമെന്നു പേയിൻ വഴി നടന്നെൻ-അതു
ചതിവെന്നുണർന്നു നിന്നോ-ടടുത്തു വന്നേൻ
Verse 3ഇമ്പം പാപം തരുമെ-ന്നറിഞ്ഞു ചെയ്തേൻ-അതു
ഏറെ തുമ്പം തന്നതാൽ ഭയന്നു വന്നേൻ
Verse 4ലോകം തുണെക്കുമെന്നു ചേർന്നിരുന്നേൻ-അതിൽ
ഒട്ടും സ്ഥിരതയില്ലാഞ്ഞോടിവന്നേൻ
Verse 5കായം ബലം സുഖവും കരുത്തിൽ വെച്ചേൻ-ഇതിൻ
കാഴ്ചയനിത്യമെന്നി-താവരുന്നേൻ
Verse 6ദേഹം ജീവനും നിന്മുൻ കാഴ്ചവെച്ചേൻ- ഇനി
ചെയ്വേൻ നിന്തിരുമനം പോലെ എന്നും
Verse 7ശക്തി പ്രാപ്തി ധനവും കാഴ്ചവെച്ചേൻ-തിരു
സന്തോഷം നേടുവാൻ ഞാൻ അടുത്തു വന്നേൻ
Verse 8താങ്ങി നടത്തേണം എൻ കർത്താവേ-പാരം
തളർന്നിതാ വന്നീടുന്നേൻ ദയവാനേ
Verse 1svantham ninakkini njaan yeshu devaa!
paapa bandham neekkennil ninnen priya naathhaa!
Verse 2santhoshamennu peyin vazhi nadannen-aathu
chathivennunarnnu ninno-dadutthu vannen
Verse 3impam paapam tharume-nnarinjnju cheythen-aathu
ere thumpam thannathaal bhayannu vannen
Verse 4lokam thunekkumennu chernnirunnen-aathil
ottum sthhirathayillaanjnjodi vannen
Verse 5kaayam balam sukhavum karutthil vecchen-ithin
kaazhchayanithyamenni-thaavarunnen
Verse 6deham jeevanum ninmun kaazhchavecchen-ini
cheyven ninthirumanam pole ennum
Verse 7shakthi praapthi dhanavum kaazhchavecchen-thiru
santhosham neduvaan njaan adutthu vannen
Verse 8thaangi nadatthenam en kartthaave-paaram
thalarnnithaa vannedunnen dayavaane
Download Song