Swarga mahathvam vedinjirrangi
Verse 1സ്വർഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്ന
ദൈവസ്നേഹത്തിൻ ആഴം കാണുന്നു ഞാൻ
മറുവിലയായ് പ്രാണൻ നൽകിയ
എന്നെ നേടിയ മഹൽ സ്നേഹം
Verse 2യേശുവേ ഈ എൻ ജീവിതം
പൂർണ്ണമായ് നിൻ കരങ്ങളിൽ
തരുന്നു പ്രിയനേ
എനിക്കില്ലവകാശമൊന്നും
Verse 3പാപം ചെയ്തു ഞാൻ വീണ്ടും അകന്നെങ്കിലും
ഉള്ളം നീറി നീ എന്നെ തേടി വന്നു
കണ്ടെത്തി എന്നെ മാറോടണച്ചു
പാപം ക്ഷമിച്ചു, സ്വീകരിച്ചു
Verse 4ക്രൂശും വഹിച്ചു മലമേൽ നടന്ന
രാജഘോഷയാത്രയതെനിക്കു വേണ്ടി
മുള്‍കിരീടം നിൻ പൊൻകിരീടമായ്
മരക്കുരിശോ സിംഹസനമായി
Verse 1swarga mahathvam vedinjirrangi vanna
daiva snehathin aazham kaanunnu njaan
marruvilayaay praanan nalkiya
enne nediya mahal sneham
Verse 2yeshuve ie en jeevitham
poornamaay nin karangalil
tharunnu priyane
enikkillavakaashamonnum
Verse 3papam cheythu njaan veendum akannengkilum
ullam neerri nee enne thedi vannu
kandethi enne maarodanachu
papam kshamichu, sveekarichu
Verse 4krushum vahichu malamel nadanna
rajaghosha yathrayathenikku vendi
mulkireedam nin ponkireedamaay
marakkurisho simhaasanamaay
Download Song