Swarga nattilen priyan theerthidum
Verse 1സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും
സ്വന്തവീട്ടിൽ ചേർന്നിടുവാൻ
മമ കാന്തനെ ഒന്നു കാണുവാൻ
മനം കാത്തു പാർത്തിടുന്നു
Verse 2ഇന്നു മന്നിതിൽ സീയോൻ യാത്രയിൽ
എന്നും ഖിന്നതമാത്രം
എന്നു വന്നു നീയെന്നെ ചേർക്കുമോ
അന്നേ തീരൂ വേദനകൾ സ്വർഗ്ഗ...
Verse 3മരുഭൂമിയിൽ തളരാതെ ഞാൻ
മരുവുന്നു നിൻ കൃപയാൽ
ഒരു നാളും നീ പിരിയാതെന്നെ
കരുതുന്നു കൺമണിപോൽ സ്വർഗ്ഗ...
Verse 4നല്ല നാഥനേ! നിനക്കായി ഞാൻ
വേല ചെയ്യും അന്ത്യം വരെ
അല്ലൽ തീർന്നു നിൻ സവിധേ വരാ-
തില്ല പാരിൽ വിശ്രമവും സ്വർഗ്ഗ...
Verse 5കർത്തൃകാഹളം വാനിൽ കേൾക്കുവാൻ
കാലമായില്ലേ പ്രിയനേ
ആശയേറുന്നേ നിന്നെ കാണുവാൻ
ആമേൻ യേശുവേ വരണേ സ്വർഗ്ഗ...
Verse 1swargga naattilen priyan theertthidum
svantha veettil chernniduvaan
mama kaanthane onnu kaanuvaan
manam kaatthu paartthidunnu
Verse 2innu mannithil seeyon yaathrayil
ennum khinnatha maathram
ennu vannu neeyenne cherkkumo
anne theeroo vedanakal;- swargg...
Verse 3marubhoomiyil thalaraathe njaan
maruvunnu nin kripayaal
oru naalum nee piriyaathenne
karuthunnu kanamanipol;- swargg...
Verse 4nalla naathhane! ninakkaayi njaan
vela cheyyum anthyam vare
allal theernnu nin savidhe varaa-
thilla paaril vishramavum;- swargg...
Verse 5kartthrikaahalam vaanil kelkkuvaan
kaalamaayille priyane
aashayerunne ninne kaanuvaan
aamen yeshuve varane;- swargg...
Download Song