Verse 1സ്വർഗ്ഗ പിതാവേ നിൻ പ്രിയ സൂതരായ് ധരണിയിൽ മരുവതിനായ്
ദാസരിലേകുക വൻ കൃപപാരം ആത്മവരം ചൊരിക
Verse 2നിൻ കൃപയെന്യേ ഒരു നിമിഷവുമീ ധരയിൽ മേവിടാൻ(2)
ആവതില്ലെയെങ്ങൾക്കഭയമൊന്നേ തിരുസന്നിധി യേശുപരാ(2) സ്വർഗ്ഗ…
Verse 3ഇരുളാർന്നിടങ്ങളിൽ ഇത്തിരിവെട്ടം ചൊരിയാൻ കൃപയരുളു(2)
സുവിശേഷത്തിൻ കൈത്തിരിയായ് തിരു സാക്ഷികളായിടുവാൻ(2) സ്വർഗ്ഗ…
Verse 4തിരുവചനത്തിൻ പൊരുളറിഞ്ഞുഴിയിൽ തവഹിതമനുസരിപ്പാൻ(2)
നിൻ പദതാരിണ പിൻഗമിപ്പാൻ ദിവ്യദീപ്തിയാൽ നയിക്കണമെ(2) സ്വർഗ്ഗ…
Verse 5സ്നേഹവും സഹനവും കരുണയുമേന്തി സഹജരിൽ കനിവേകാൻ(2)
നിൻ ദിവ്യദാനങ്ങൾ പങ്കിടുവാൻ സ്നേഹ പാത്രങ്ങളാക്കീടുക(2) സ്വർഗ്ഗ…
Verse 1Swargga pithaave nin priya sootharaay dharaniyil maruvathinaay
Daasarilekuka van kripapaaram aathmavaram chorika
Verse 2Nin kripayenye oru nimishavumee dharayil mevidaan(2)
Aavathillengalkkabayamonne thirusannidhi yeshuparaa(2);- Swargga…
Verse 3Irulaarnnidangalil ithirivettam choriyaan kripayarulu(2)
Suvisheshathin kaithiriyaay thiru saakshikalaayiduvaan(2);- Swargga…
Verse 4Thiruvachanathin porularinjuzhiyil thavahithamanusarippaan(2)
Nin padathaarina pingamippaan divyadeeptiyaal nayikkaname(2);- Swargga…
Verse 5Snehawum sahanavum karunayumenthi sahajaril kanivekaan(2)
Nin divyadaanangal pankiduvaan sneha paathrangalaakkeeduka(2);- Swargga…
Download Song