Swargasathoshavum swargeeya vasavum
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 സ്വർഗ്ഗസന്തോഷവും സ്വർഗ്ഗീയ വാസവും
സകലവുമെൻ പേർക്കായ് നീ വെടിഞ്ഞുവോ
മഹിമാസനത്തിന്റെ മഹനീയ സന്നിധി
മമ ജീവനെപ്രതി നീ മറന്നുവോ
Verse 2 എൻ പ്രിയനേ നിന്നോടു ചേരുവാൻ
എൻ പ്രാണനെന്നും വാഞ്ചിക്കുന്നേ
നിൻ സ്നേഹത്താൽ നിറഞ്ഞു വാഴുവാൻ
എൻ ഹൃദയം ദാഹിക്കുന്നേ
Verse 3 നിന്ദ്യമാം ക്രൂശതിൽ ഉള്ളം തകർന്നു നീ
എൻ പേർക്കായ് ചാകുവാൻ താണിറങ്ങിയോ
ഈ ദിവ്യ സ്നേഹത്തിന്നാഴമുയരവും
നീളവും വീതിയും ആർ വർണ്ണിച്ചിടും എൻ...
Verse 4 എൻ പാപഭാരവും ശാപരോഗങ്ങളും
നിൻ തിരു മേനിമേൽ നീ വഹിച്ചല്ലോ
ആയതിനല്പവും യോഗ്യനല്ലേഴ ഞാൻ
ആശ്വാസ ദായകാ നിൻ കൃപയല്ലോ
Verse 5:
കുശവനിൻ കയ്യിലെ കളിമണ്ണുപോലവേ
നിൻ തിരു സന്നിധൗ ഞാനിരിക്കുന്നേ
നിൻ മാനപാത്രമായ് നീ മനഞ്ഞീടെണം
എൻ പ്രാണനായകാ നിൻ ഹിതം ചെയ്-വാൻ എൻ
Verse 6 പ്രിയനുമായുള്ള വാസം ഞാനോർക്കുമ്പോൾ
ഈ ലോകലാഭങ്ങൾ ചേതമെന്നെണ്ണുന്നേ
നിർമ്മലനായെന്നെ കാത്തു സൂക്ഷിക്കുവാൻ
ശക്തനായോനിൽ ഞാൻ ആശ്രയിക്കുന്നേ എൻ
Verse 1 swargga santhoshavum swarggeeya vaasavum
sakalavumen perkkaay nee vedinjuvo
mahimaasanatthinte mahaneeya sannidhi
mama jeevaneprathi nee marannuvo
Verse 2 en priyane ninnodu cheruvaan
en praananennum vaanjchikkunne
nin snehatthaal niranjnju vaazhuvaan
en hridayam daahikkunne
Verse 3 nindyamaam krooshathil ullam thakarnnu nee
en perkkaay chaakuvaan thaanirngiyo
ie divya snehatthinn aazham uyaravum
neelavum veethiyum aar varnnicchidum;- en...
Verse 4 en paapa bhaaravum shaapa rogngalum
nin thiru menimel nee vahicchallo
aayathinalpavum yogyanallezha njaan
aashvaasa daayakaa nin kripayallo;-
Verse 5 kushavanin kayyile kali-mannupolave
nin thiru sannidhau njaan irikkunne
nin maanapaathramaay nee mananjeedenam
en praananaayakaa nin hitham cheyvaan;- en
Verse 6 priyanumaayulla vaasam njaan orkkumpol
ie lokalaabhngal chetham-ennennunne
nirmmalanaayenne kaatthu sookshikkuvaan
shakthanaayonil njaan aashrayikkunne;- en
Download Song
Cancel
Download