Swargaseeyon naadathil naam
Verse 1സ്വർഗ്ഗസീയോൻ നാടതിൽ നാം
എത്രയും വേഗം എത്തിടാറായി
കാന്തനാം യേശു വാനമേഘ
ദൂതരുമായ് വേഗം വന്നിടാറായ്
Verse 2സ്ഥാനങ്ങൾക്കായ് മാനങ്ങൾക്കായ് ഓടിടുവാനോ
മഹിമ വിട്ട് ജീവനേകി വീണ്ടെടുത്തതു
മുറുകെ പറ്റും പാപമെല്ലാം വിട്ടോടുക
ഇല്ലയെങ്കിൽ തള്ളിടുമെ നിത്യ അഗ്നിയിൽ
Verse 3ലോകത്തിന്റെ മോഹം നാശമെന്നറിഞ്ഞു നീ
പിൻ തിരിഞ്ഞിടെണം വേഗം ദൈവപൈതലേ
നിന്നെ തന്നെ നീ ഒരുക്കി കാത്ത്സൂക്ഷിച്ചാൽ
പോയിടാമെ ശുദ്ധർക്കുള്ള സീയോൻ നാടതിൽ
Verse 4ക്രിസ്തുവിന്റെ പാതയിൽ നിന്നകറ്റുവാൻ
ശക്തിയോടെ ശത്രു തൻ വഴിയൊരുക്കുമ്പോൾ
മായയായ ലോകസുഖങ്ങൾ മുന്നിൽ കാണുമ്പോൾ
മയങ്ങിടല്ലേ വീണിടല്ലേ ദൈവപൈതലേ
Verse 5അന്ത്യകാല ലക്ഷണങ്ങൾ എത്രയേറെയായ്
കണ്ണിൻ മുൻപിലായ് ഇന്ന് വന്നടുക്കുമ്പോൾ
ഒരുങ്ങിട്ടുണ്ടോ പോയിടുവാൻ സ്വർഗ്ഗനാടതിൽ
ഓടുന്നുണ്ടോ ലക്ഷ്യം നോക്കി ജീവപാതയിൽ
Verse 1swarggaseeyon naadathil naam
ethrayum vegam eththidaaraayi
kaanthanaam yeshu vaanamegha
dootharumaay vegam vannidaaraayi
Verse 2sthaanangalkkaay maanangalkkaay odiduvaano
mahima vittu jeevaneki veendeduththathu
muruke pattum paapamellaam vittoduka
illayenkil thallidume nithya agniyil;-
Verse 3lokaththinte moham naashamennarinju nee
pin thirinjidenam vegam daivapaithale
ninne thanne nee orukki kaaththsookshichchaal
poyidaame shudhdharkkulla seeyon naadathil;-
Verse 4kristhuvinte paathayil ninnakattuvaan
shakthiyode shathru than vazhiyorukkumpol
maayayaaya lokasukhangal munnil kaanumbol
mayangidalle veenidalle daivapaithale;-
Verse 5anthyakaala lakshanangal ethrayereyaay
kannin munpilaay innu vannadukkumpol
orungittundo poyiduvaan swargganaadathil
odunnundo lakshyam nokki jeevapaathayil;-
Download Song